റെയ്ഡ് ഡി ഹിമാലയനിൽ അപകട മരണം

രാജ്യത്തെ ഏറ്റവും വലിയ മോട്ടർ സ്പോർട്സ് ഇവന്റുകളിലൊന്നായ റെയ്ഡ് ഡി ഹിമാലയനിൽ അപകട മരണം. റാലിയുടെ മൂന്നാം ദിനത്തിൽ സംഭവിച്ച അപകടത്തിൽ കൊൽക്കത്തയിൽ നിന്നുള്ള റൈഡർ സുബമോയി പോൾ ആണ് മരണപ്പെട്ടത്. തുടർന്ന് എക്ട്രീം ക്യാറ്റഗറിയിലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് മുമ്പ് പല തവണ റെയിഡ‍് ഡി ഹിമാലയനിൽ പങ്കെടുത്തിട്ടുള്ള പോൾ മത്സരത്തിലെ മൂന്നാം പാദത്തിൽ 70 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടത്തിൽ പെട്ടത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് അപകടത്തിന് കാരണമായതെന്നും പോൾ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞെന്നുമാണ് അധികൃതർ അറിയിച്ചത്. ഒക്ടോബർ ഏഴിന് ആരംഭിച്ച റാലിയിൽ മോട്ടോ ക്വാ‍ഡ് വിഭാഗത്തിലാണ് പോൾ മത്സരത്തിന് ഇറങ്ങിയത്.

എക്സ്ട്രീം വിഭാഗത്തിലെയും മോട്ടോ ക്വാഡ് വിഭാഗത്തിലെയും മത്സരം ഉപേക്ഷിച്ചെങ്കിലും അഡ്വ‍ഞ്ചർ ടിഎസ്ടി റാലി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഹിമാലയൻ മോട്ടോർ സ്പോർട്സ് അറിയിച്ചിട്ടുണ്ട്. പരമാവധി വേഗം 45 കിലോമീറ്റർ നിശ്ചയിച്ചിട്ടുള്ള ടിഎസ്ഡി റാലി ആദ്യമായി പങ്കെടുക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ്.