തിരമാലകളിലൂടെ ബൈക്കിലൊരു സർഫീംഗ്

തിരമാലകളിലൂടെ ഊളിയിട്ട് പോകുന്നതിനെയാണ് സർഫിംഗ് എന്ന് പറുന്നത്. സാധാരണയായി സർഫിംഗിന് തടികൊണ്ടുള്ളൊരു ബോർഡാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സർഫീംഗ് നിങ്ങളെ ഞെട്ടിക്കും കാരണം, ഈ സർഫിംഗിൽ കെടിഎമ്മിന്റെ ബൈക്കിലാണ് തിരമാലകളെ തോൽപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ അഭ്യാസി റോബി മാഡിസണ്ണാണ് അമ്പരപ്പിക്കുന്ന ഈ പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നത്. 

ഡിസി ഷൂസിന് വേണ്ടി നിർവ്വഹിച്ചിരിക്കുന്ന വീഡിയോയിൽ കെടിഎമ്മിന്റെ 350 സിസി  രണ്ട് സ്‌ട്രോക്ക് ഡാർട്ട് ബൈക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈക്കിന്റെ മുൻ പിൻ ടയറുകളിൽ ചെറിയ പ്ലാറ്റ് ഫോമുകളും ഘടിപ്പിച്ചാണ് വെള്ളത്തിലും കരയിലും ഒാടുന്ന ബൈക്കാക്കി മോഡിഫൈ ചെയ്തിരിക്കുന്നത്. തിരമാലയ്ക്ക് മുകളിലൂടെ ചീറിപ്പായുന്ന ബൈക്കിന്റെ വിഡിയോ കാണാം.