ബുളളറ്റിന്റെ പിൻഗാമി എത്തുന്നു; ചിത്രങ്ങൾ കാണാം

Royal Enfield Himalayan

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഹിമാലയന്റെ കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. വാഹനം പലതരത്തിലൂടെയുള്ള ടെറൈനിലൂടെ വാഹനം പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിട്ടുള്ളത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഡൽഹി ഓട്ടോഎക്സ്പോയിൽ ഹിമാലയന്റെ പുറത്തിറക്കലുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ട് എഞ്ചിൻ വകഭേദങ്ങളിൽ ഹിമാലൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Royal Enfield Himalayan

750 സിസി 410 സിസി എൻജിനുകളാകും ഹിമാലനുണ്ടാകുക. പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഹിമാലൻ ഇന്നുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ ബൈക്കുകളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ഇന്ത്യയിൽ അധികം വേരോട്ടമില്ലാത്ത അഡ്വഞ്ചർ ടൂറർ എന്ന ക്യാറ്റഗറിയിലായിരിക്കും ബൈക്ക് എത്തുക.

Royal Enfield Himalayan

തണ്ടര്‍ബേഡിന് സമാനമാണ് ഹിമാലയന്റെ ഫ്രണ്ട് ഫോര്‍ക്‌സ് റേക്ക് ആംഗിള്‍. 21 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. 18 ലിറ്റർ ഇന്ധന ടാങ്കും, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടയറുകളുമെല്ലാം ഓൺ‌-ഓഫ് റോ‍ഡുകൾക്ക് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്. ആംഗിള്‍ഡ് എക്‌സ്‌ഹോസ്റ്റ്, റൗണ്ടിലുള്ള ഹെഡ് ലാംപുകള്‍, വിന്‍ഡ്ഷീല്‍ഡ്, ഉയര്‍ത്തിവെച്ചിരിക്കുന്ന ഹാന്‍ഡില്‍ബാറുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. ഹിമാലയന്റെ 400 സിസി പതിപ്പിന് 24 ബിഎച്ച്പി കരുത്തുണ്ടാകും.

Royal Enfield Himalayan

പരമ്പരാഗത പുഷ് റോഡ് സെറ്റ്അപ്പിൽ നിന്ന് വ്യത്യാസമായി ഓവർഹൈഡ് ക്യാം എഞ്ചിനായിരിക്കും ഹിമാലയനിൽ. കുറച്ചു നാളുകള്‍ക്ക് മുൻപ് റോയൽ എൻഫീൽഡ് പുറത്തിറക്കിയ കോണ്ടിനെന്റൽ ജിടി എന്ന ബൈക്കിന്റെ ഡിസൈൻ നിർവ്വഹിച്ച ഹാരി പെർഫോമൻസാണ് ഹിമാലയന്റേയും ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. 1.65 ലക്ഷം മുതൽ രണ്ട് ലക്ഷം വരെയായിരിക്കും ഹിമാലയന്റെ വില.