ബുള്ളറ്റിന്റെ പിൻഗാമി ഓട്ടം തുടങ്ങി

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഹിമാലയൻ പരീക്ഷണയോട്ടങ്ങൾ നടത്തുന്നു. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ ഹിമാലയന്റെ പുറത്തിറക്കലുണ്ടാകുമെന്ന വാർത്തകൾക്ക് ബലം നൽകിയാണ് പരീക്ഷണയോട്ടങ്ങൾ നടക്കുന്നത്. റോഡ് സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ള പരീക്ഷണമാണിപ്പോൾ നടക്കുന്നതെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്നു അനൗദ്യോഗിക വിവിരങ്ങൾ.

പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഹിമാലൻ ഇന്നുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ ബൈക്കുകളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ഇന്ത്യയിൽ അധികം വേരോട്ടമില്ലാത്ത അഡ്വഞ്ചർ ടൂറർ എന്ന ക്യാറ്റഗറിയിലായിരിക്കും ബൈക്ക് എത്തുക. രണ്ട് എഞ്ചിൻ വകഭേദങ്ങളിൽ ഹിമാലൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 750 സിസി 410 സിസി എഞ്ചിനുകളാകും ഹിമാലനുണ്ടാകുക. സൂപ്പർ ബൈക്കുകളോട് മത്സരിക്കാനെത്തുന്ന ഹിമാലയന്റെ 400 സിസി പതിപ്പിന് 24 ബിഎച്ച്പി കരുത്തുണ്ടാകും.

പരമ്പരാഗത പുഷ് റോഡ് സെറ്റ്അപ്പിൽ നിന്ന് വ്യത്യാസമായി ഓവർഹൈഡ് ക്യാം എഞ്ചിനായിരിക്കും ഹിമാലയനിൽ. കുറച്ചു നാളുകള്‍ക്ക് മുമ്പ് റോയൽ എൻഫീൽഡ് പുറത്തിറക്കിയ കോണ്ടിനെന്റൽ ജിടി എന്ന ബൈക്കിന്റെ ഡിസൈൻ നിർവ്വഹിച്ച ഹാരി പെർഫോമൻസാണ് ഹിമാലയന്റേയും ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. 1.65 ലക്ഷം മുതൽ രണ്ട് ലക്ഷം വരെയായിരിക്കും ഹിമാലയന്റെ വില.