സച്ചിന് ഒന്നര കോടിയുടെ ബിഎംഡബ്ല്യു

BMW 7 Series 750Li M Sport

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ക്രിക്കറ്റിൽ നിന്നു വിട പറഞ്ഞെങ്കിലും ഇന്നും ഇന്ത്യക്കാർക്ക് മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ്. ക്രിക്കറ്റ് എന്ന മതത്തിലെ ഏക ദൈവമായി നാം ആരാധിക്കുന്ന സച്ചിന്റെ കാർ പ്രേമം സുപ്രസിദ്ധമാണ്. ഫെരാരി സമ്മാനിച്ച കാർ ( ഈ കാർ 2011-ൽ സൂരറ്റിലെ ഒരു വ്യവസായിക്ക് വിറ്റു) അടക്കം നിരവധി ലക്ഷ്വറി സൂപ്പർ കാറുകള്‍ സച്ചിന് സ്വന്തമായുണ്ടായിരുന്നു.

Read More: അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്?

BMW i8

ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാൻഡ് അമ്പാസിഡറായ സച്ചിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ താരമാണ് സെവൻ സീരീസ് 750 എൽഐ എം സ്പോർട്ട് എന്ന സൂപ്പർ ലക്ഷ്വറി കാർ. സച്ചിന് വേണ്ടി പ്രത്യേകം കമ്പനി തയ്യാറാക്കിയ വാഹനത്തിൽ സച്ചിന്റെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 4395 സിസി എട്ടു സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 5500 ആർപിഎമ്മിൽ 450 ബിഎച്ച്പി കരുത്തും 2000-4500 ആർപിഎമ്മിൽ 650 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗത 250 കിലോമീറ്ററാണ്. ഏകദേശം 1.59 കോടി രൂപയാണ് 750 എൽഐ എം സ്പോർട്ടിന്റെ മുംബൈ എക്സ് ഷോറൂം വില.

Read More: മമ്മൂട്ടിക്ക് ദുൽക്കറിന്റെ സമ്മാനം എസ് ക്ലാസ് 

BMW 7 Series 750Li M Sport

പുതിയ 750 എൽഐ എം സ്പോർടിനെ നിരവധി കാറുകൾ മാസ്റ്റർ ബ്ലാസ്റ്റിന് സ്വന്തമായുണ്ട്. ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനമാണ് ഐ 8 ഇന്ത്യയിലെ‍ ആദ്യ ഉടമയും സച്ചിനാണ്. കൂടാതെ നിസാൻ ജിടി-ആർ, ബിഎംഡബ്ല്യു എം5 ലിമിറ്റ‍ഡ് എഡിഷൻ, ബിഎംഡബ്ല്യു എക്സ് 5 എം സച്ചിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു 760 എൽഐ, ബിഎംഡബ്ല്യു എം6 ഗ്രാൻഡ് കൂപ്പേ, മേർസിഡസ്‍ ബെൻസ് സി63 എഎംജി, ഔഡി ക്യൂ7, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്യു 3 സീരീസ് തുടങ്ങി നിരവധി കാറുകൾക്ക് സച്ചിന്റെ ഗ്യാരേജിൽ അംഗമാകാൻ സാധിച്ചിട്ടുണ്ട്.