സൗദി രാജാവിന്റെ വാഹന വ്യൂഹത്തിൽ 410  എസ് ക്ലാസ്

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് - ബെൻസ് എസ് ക്ലാസ്

രാജാവായാൽ വെറുതെ അങ്ങനെ പോകാൻ സാധിക്കുമോ, അതും ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായ സൗദിയിലെ രാജാവിന്. എവിടെപ്പോയാലും സമ്പന്നതയുടേയും ആഢ്യത്വത്തിന്റേയും മുഖം കാണിക്കുകയും വേണം. യു എസ് സന്ദർശിക്കുന്ന സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനും പരിവാരങ്ങൾക്കും സഞ്ചരിക്കാനായി സൗദി സർക്കാർ ബുക്ക് ചെയ്തത് 400ബെൻസ് എസ് ക്ലാസാണ്. 

400 കാറും കറുപ്പ് നിറത്തിലുള്ളവ. ഇതുകൂടാതെ രാജാവിന്റെ സ്വന്തം വാഹനവ്യൂഹമായ 10 എസ് ക്ലാസുകൾ വേറെയുമുണ്ട്. എതായാലും സൗദി രാജാവിന്റെ യുഎസ് സന്ദർശനം കൊണ്ട് കോളടിച്ചത് ഉബറിനാണ്. അവരുടെ കൈവശമുള്ള കറുത്ത എസ് ക്ലാസുകളെല്ലാം തന്നെ രാജാവ് ബുക്ക് ചെയ്തു. കൂടാതെ രാജാവിനും പരിവാരങ്ങൾക്കും താമസത്തിനായി ടോണി ജോർജ്ടൗണിലെ ഫോർസീസൺ ഹോട്ടലിലെ 222 റൂമുകളാണ് ബുക്ക് ചെയ്തത്. കൂടാതെ ഹോട്ടലിലെ സ്യൂട്ട് റൂമുകളിൽ സ്വർണം പൂശിയ ഫർണ്ണിച്ചറുകളും പാത്രങ്ങളും പ്രത്യേകം വരുത്തിയത്രേ. ഏതായാലും സൗദി രാജാവിന്റെ യു എസ് സന്ദർശനം രാഷ്ട്രീയ പ്രാധാന്യത്തേക്കാൾ ഉപരി ധൂർത്തിന്റെ പര്യായമായി മാറുകയാണ്.