സ്റ്റീവ് ജോബ്‌സിന്റെ കാർ വിൽപ്പനയ്ക്ക്

അന്തരിച്ച ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന കാർ വിൽപ്പനക്ക്. 1995 മുതൽ 1996 വരെ സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചുകൊണ്ടിരുന്ന ബിഎംഡബ്ല്യു 325ഐയാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. കാലിഫോർണിയയിലുള്ള കാർ എസ്എഫ് ബേ എന്ന സൈറ്റിലൂടെയാണ് വിൽക്കുന്നത്. 15,001 ഡോളറാണ് ( ഏകദേശം 9.5 ലക്ഷം) കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആവശ്യപ്പെടുന്ന വില. ജോബ്‌സിന്റെ ഭാര്യ ലൗറീൻ പവൽ ജോബ്‌സിന്റെ പേരിൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മൂന്നാമത്തെ ഉടമസ്ഥനാണ് ഇപ്പോൾ വാഹനം ലേലത്തിൽ വെച്ചിരിക്കുന്നത്. 

138000 മൈൽ സഞ്ചരിച്ചിട്ടുള്ള കൺവേർട്ടബിളിൽ 2.5 ലിറ്റർ എഞ്ചിനാണുള്ളത്. 189 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. നിലവിലെ ഉടമ ജൂലിയസ് വൈൻഗർ ഷോക്കുകളും, ടയറുകളും അടുത്തിടെയാണ് മാറിയതെന്നും പറയുന്നുണ്ട്. കൂടാതെ പുതിയ സ്റ്റീരിയോ സിസ്റ്റവും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 1996 ലാണ് ജോബ്‌സ് വാഹനം വിറ്റത്. ഏകദേശം ഒരു വർഷത്തോളം ജോബ്‌സ് ഈ ബിഎംഡബ്ല്യു ഉപയോഗിച്ചു എന്നാണ് എസഎഫ് ബേ പറയുന്നത്. വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു കൺവെർട്ടർ വിൽക്കുന്നതിനായി ഒരു ട്വിറ്റർ അക്കൗണ്ടും ജൂലിയസ് വൈൻഗർ തുടങ്ങിയിട്ടുണ്ട്.