കോംപാക്റ്റ് ക്രോസ് ഓവർ ഇഗ്‌നിസ് സുസുക്കി പ്രദർശിപ്പിച്ചു

Suzuki Ignis

സുസുക്കിയുടെ കോംപാക്റ്റ് ക്രോസ് ഓവർ ഇഗ്‌നിസ് ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു. സുസുക്കി ഐഎം4 കോൺസെപ്റ്റിൽ ആദ്യമായി അവതരിപ്പിച്ച ഈ മോഡല്‍ ഈ സെഗ്‌മെന്റിലെ ആദ്യ മോഡലാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായെത്തുന്ന ഈ മോഡൽ അനുദിന ഉപയോഗത്തിനു മികച്ചതാണെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Suzuki Ignis

ബാഹ്യ രൂപകൽപന തികച്ചും ആകർഷകം. കാഴ്ചയിൽ സാധാരണമെന്നു തോന്നുമെങ്കിലും ഉപയോഗത്തിനു ഊന്നൽ നൽകി ക്രമീകരിച്ചിരിക്കുന്നതാണ് ഉള്ളിലെ സൗകര്യങ്ങൾ. റിപ്പോർട്ടുകളനുസരിച്ച് സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിൽ അധിഷ്ഠിതമായ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എന്‍ജിനാണ് ഇഗ്‌നിസിന്റെ കരുത്ത്. സിവിറ്റി ഗിയർബോക്സ്. 4 വീൽ ഡ്രൈവ്, ഫുൾ വീൽ ഡ്രൈവ് ഓപ്ഷനുകൾ ലഭ്യമാകും.

സിംഗിൾ-സ്ലാറ്റ് ഗ്രിൽ, ഇന്റഗ്രേറ്റഡ് പ്രൊജക്ടർ ഹെഡ് ലാംപ്സ്, ക്രോം ലൈനിങ് എന്നിവയാണ് മറ്റ് ആകർഷണങ്ങൾ. 3679 എംഎം നീളവും, 1579എംഎം ഉയരവും 1478 എംഎം വീതിയുമുണ്ട് ഇഗ്നിസിന്.