ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് സ്വീഡനിൽ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സ്വീഡനിൽ ഇലക്ട്രിക് റോഡ് നിർമിച്ച് പരീക്ഷണം. വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇലക്ട്രിക് റോഡ് നിർമാണത്തിന് പിന്നിലുള്ളത്. ഇലക്ട്രിക് കമ്പികളിൽ ബന്ധിച്ചുള്ള വാഹനങ്ങളായിരിക്കും റോഡിലൂടെ സഞ്ചരിക്കുക. ലോകത്ത് ആദ്യമായാണ് ഒരു വൈദ്യുതി റോഡ് നിർമിക്കുന്നത്. ട്രക്കുകളാണ് ആദ്യമായി ഈ ഇലക്ട്രിക് റോഡിൽ പരീക്ഷിച്ചത്. സ്കാനിയ ട്രക്കുകൾ ഇലക്ട്രിക് റോഡിലൂടെ സാധാരണ വാഹനങ്ങൾ പോലെ ചീറിപ്പാഞ്ഞു.

ആദ്യ ഘട്ടത്തിൽ ട്രക്കുകളാണ് പരീക്ഷിക്കുന്നത്. ഇ 16 മോട്ടോർവേയിലൂടെ 2 കിലോമീറ്ററാണ് ഇപ്പോൾ വൈദ്യുതീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ലൈനിൽ ബന്ധിപ്പിച്ചാണ് സ്കാനിയ ട്രക്കുകൾ ഓടുന്നത്. ഈ ലൈനിൽ നിന്നും മാറാനും ട്രക്കുകൾക്ക് കഴിയും. ലൈനിൽ നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടാൽ ബാറ്ററി കൊണ്ട ് ട്രക്കിന് ഓടാംം. ജർമൻ സീമെൻസാണ് ഇലക്ട്രിക് റോഡ് രൂപകൽപ്പന ചെയ്തത്. ഇലക്ട്രിക് റോഡ് നിർമാണത്തിലൂടെ 2013 ഓടെ സ്വീഡന്റെ ഫോസിൽ ഫ്രീ വാഹനങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ കഴിയുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.