ടാറ്റയുടെ കോംപാക്റ്റ് സെഡാന്‍ കൈറ്റ് 5

Tata Kite 5

ഇന്ത്യയിലെ ആദ്യ കോംപാക്റ്റ് സെഡാനുകളിലൊന്ന് ടാറ്റയുടേതായിരുന്നെങ്കിലും അതിന് ശേഷം സെഗ്മെന്റില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞിട്ടില്ല. കോംപാക്റ്റ് സെഡാനുകളിലെ തങ്ങളുടെ പ്രതാപം തിരിച്ചു പിടിക്കാന്‍ ടാറ്റ എത്തുന്നു. കമ്പനി അടുത്തിടെ പുറത്തിറക്കി ടിയാഗോ ഹാച്ചിനെ അടിസ്ഥാനമാക്കി ടാറ്റ നിര്‍മിക്കുന്ന കാറിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കൈറ്റ് 5 എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്.

Tata Kite 5

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.05 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 69 ബിഎച്ച്പിയും ടോര്‍ക്ക് 140 എന്‍എമ്മുമാണ്. മാനുവല്‍ വകഭേദത്തിനു പുറമെ എഎംടി വകഭേദവും കാറിനുണ്ടാകും.

Tata Kite 5

3995 എംഎം നീളമുള്ള കാറിന് 1647 എംഎം വീതിയും 1535 എംഎ പൊക്കവുമുണ്ട്, 2450 എംഎമ്മാണ് വീല്‍ബെയ്‌സ്. ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതിക വിദ്യാകളും കാറിലുണ്ട്. കൂടാതെ ഓക്‌സ് ഇന്‍, ബ്ലൂടൂത്ത് എന്നിവ അടങ്ങിയ ഹാർമൻ ഓഡിയോ സിസ്റ്റം, അലോയ് വീലുകള്‍, 420 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് (സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍) എന്നിവയുണ്ട്. ഈ വര്‍ഷം അവസാനം കോംപാക്റ്റ് സെഡാന്‍ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വില 5 ലക്ഷം മുതല്‍ ആരംഭിക്കും.