നൂറ് കിലോമീറ്റർ വേഗതയെത്താൻ 1.77 സെക്കന്റ്

E0711-6

ഏറ്റവും വേഗത്തിൽ പൂജ്യത്തിൽ നിന്ന് 100 ലെത്തുന്ന ഇലക്ട്രിക്ക് പ്രൊഡക്ഷൻ കാർ എന്ന ഖ്യാതി ടെസ്‌ലയുടെ മോഡൽ എസിന്റെ കയ്യിൽ ഭദ്രമാണ്. 3.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 ലെത്തുന്ന ടെസ്‌ല  ഇനീഷ്യൽ ആക്‌സിലറേഷന്റെ കാര്യത്തിൽ വെറും കുട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗത്ത് ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡ്ഗർട്ടിലെ വിദ്യാർഥികൾ. 1.779 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കീലോമീറ്റർ വേഗത കൈവരിച്ചാണ് വിദ്യാർഥികൾ പുതിയ റിക്കാർഡിട്ടിരിക്കുന്നത്. 

കഴിഞ്ഞ വർഷം സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ആന്റ് ആർട്ട്‌സിലെ വിദ്യാർത്ഥികൾ സ്ഥാപിച്ച 1.78 സൈക്കന്റ് എന്ന റിക്കോർഡാണ് ഇപ്പോൾ  സ്റ്റുഡ്ഗർട്ടിലെ ഗ്രീൻ ടീം തകർത്തത്.  ഇ0711-6 എന്ന് പേരിട്ടിരിക്കുന്ന റേസ് കാറിന് 1200 എംഎം ടോർക്കുള്ള എഞ്ചിനാണുള്ളത്. 165 കിലോഗ്രാമാണ് കാറിന്റെ ആകെ ഭാരം. 6.62 കെഡബ്ല്യുഎച്ച് കരുത്തുള്ള ബാറ്ററി ഉപയോഗിക്കുന്ന കാറിന്റെ കൂടിയ വേഗത 130 കിമിയാണ്. അനൗദ്യോഗകമായി ഏറ്റവും വേഗത്തിൽ ആക്‌സിലറേറ്റ് ചെയ്യുന്ന കാറാണ് ഇ0711-6 എങ്കിലും ഗിന്നസ് ബുക്ക് ഓഫ് റിക്കൊർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് യൂണിവേഴ്‌സിറ്റിയിലെ ഗ്രീൻ ടീം വിദ്യാർഥികൾ.