ഇവർ വിപണിയിലെ സൂപ്പർസ്റ്റാറുകൾ

ഓൾട്ടോ ഇന്ത്യൻ വാഹനചരിത്രത്തിലെ ആദ്യ താളുകളിൽ ഇടം പിടിച്ച മാസമാണ് ഫെബ്രുവരി. മുപ്പത് ലക്ഷം കാറുകൾ വിറ്റ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വിൽപനയുള്ള കാറുകളിലൊന്നായി മാറി ഓൾട്ടോ. പതിവ് തെറ്റിക്കാതെ മാരുതി സുസുക്കി ഓൾട്ടോ തന്നെയാണ് ഫെബ്രുവരിയിലും ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി ഓൾട്ടോ

ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം നാൾ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ കാറുകളിലൊന്നാണ് ഓൾട്ടോ. പുറത്തിറങ്ങി കുറച്ചുനാൾക്കുള്ളിൽ തന്നെ ഒന്നാം ഓൾട്ടോ ഒന്നാം സ്ഥാനം കൈക്കലാക്കി. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഓൾട്ടോയുടെ വിൽപനയിൽ 17.1 ശതമാനം ഇടിവുണ്ടെങ്കിലും ഒന്നാം സ്ഥാനം ഓൾട്ടോയ്ക്ക് തന്നെ. 21286 ഓൾട്ടോകളാണ് ഫെബ്രുവരിയിൽ ഇന്ത്യയിലാകെമാനം വിറ്റത്. ജനുവരിയെ അപേക്ഷിച്ച് .08 ശതമാനം വിൽപന കുറവ്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

കോപാക്റ്റ് സെഡാൻ സെഗ്മെന്റിലെ മികച്ച കാറുകളിലൊന്ന് എന്ന കരുത്തിലാണ് ഡിസയർ രണ്ടാം സ്ഥാനത്തെത്തിയത്. ഭംഗിയും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 17410 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം ഫെബ്രുവരിയിൽ വിറ്റത്. ജനുവരിയെ അപേക്ഷിച്ച് 1. ശതമാനം വിൽപ്പന കുറവും 2015 ഫെബ്രുവരിയെ അപേക്ഷിച്ച്1.9 ശതമാനം വളർച്ചയും ഡിസയറിന് ലഭിച്ചു.

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇന്ത്യയുടെ ജനപ്രിയ ബി സെഗ്‍മെന്റ് ഹാച്ചായ സ്വിഫ്റ്റ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ്. ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ് സ്വിഫ്റ്റിന്റെ കരുത്ത് സ്റ്റൈലും മൈലേജും തന്നെയാണ്. സിഫ്റ്റിന്റെ സെഗ്‌മെന്റിലേയ്ക്ക് മറ്റു പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് മാരുതി സ്വിഫ്റ്റ്. 15475 സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം ഫെബ്രുവരിയിൽ വിറ്റത്. ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം വളർച്ചയും 2015 ഫെബ്രുവരിയെ അപേക്ഷിച്ച് 20.8 ശതമാനം വിൽപ്പനക്കുറവും.

മാരുതി സുസുക്കി വാഗൺ ആർ

ജനുവരിയിലെ വിൽപ്പനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും വാഗൺ ആർ മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ വാഗൺ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 14209 വാഗൺ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്. 2015 ഫെബ്രുവരിയെ അപേക്ഷിച്ച് 0.7 ശതമാനം വിൽപ്പന കുറവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 11.5 ശതമാനം വളർച്ചയും.

ഹ്യുണ്ടേയ് എലൈറ്റ് ഐ 20

കഴിഞ്ഞ മാസം അഞ്ചാം സ്ഥാനത്ത് എത്തിയ ഐ10 ഗ്രാന്‍ഡിന്റെ വിൽപന പിന്നോട്ട് പോയത് ഹ്യുണ്ടേയ്‌യുടെ തന്നെ ബി സെഗ്‍മെന്റ് ഹാച്ചായ ഐലൈറ്റ് ഐ20ക്ക് നേട്ടമായി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 6.2 ശതമാനം വിൽപ്പ കൂടി 10202 യൂണിറ്റിൽ എത്തി എലൈറ്റ്. എന്നാൽ 2015 ഫെബ്രുവരിയെ അപേക്ഷിച്ച് 0.6 ശതമാനം വിൽപ്പനയിൽ കുറവും രേഖപ്പെടുത്തി.