വരുന്നു ട്രയൽബ്ലേസർ

ഷെവർലെയുടെ ഏറ്റവും പുതിയ മോഡലായ ട്രയൽബ്ലേസർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനു മുൻപായി കേരളത്തിലൂടെ പരീക്ഷണ ഓട്ടം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്.

പ്രീമിയം എസ് യു വി ഗണത്തിൽ പെടുത്താവുന്ന ട്രയൽബ്ലേസർ ഫൊർച്യൂണർ, പജീറോ, എൻഡവർ എന്നീ വാഹനങ്ങളോടാണ് വിപണിയിൽ മത്സരിക്കുക. 2.8 ലീറ്റർ, 2.4 ലീറ്റർ എഞ്ചിനുകളിലെത്തുന്ന ട്രയൽബ്ലേസർ ഓട്ടമാറ്റിക് മാന്വൽ വേർഷനുകളിൽ ലഭ്യമാകും.

ഏഴു പേർക്ക് ഇരിക്കാവുന്ന വിധത്തിൽ ക്രമപ്പെടുത്തിയിരിക്കുന്ന വാഹനത്തിൽ അത്യാധുനിക ഇൻഫോട്ടെയ്ൻമെന്റ് ഉപാധികൾ ഉണ്ടാകും. 18 ലക്ഷം മുതൽ 25 ലക്ഷം വരെ വില വരുന്ന വാഹനത്തിന് 4 വീൽ ഡ്രൈവ് സൗകര്യവും നിർമാതാക്കൾ ലഭ്യമാക്കുന്നമെന്നാണ് അറിയുന്നത്.

ട്രയൽബ്ലേസറിനൊപ്പം സ്പിൻ എന്ന കാറും കേരളത്തിലെ നിരത്തുകളിലൂടെ പരീക്ഷണാർത്ഥം ഓടിക്കുന്നുണ്ട്. താമസിയാതെ തന്നെ ഇരു വണ്ടികളും വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.