യു എസ് ആര്‍മിക്ക് പുതിയ വാഹനം

കഴിഞ്ഞ മുപ്പത് വര്‍ഷമായി അമേരിക്കന്‍ മിലിറ്ററിയുടെ ഭാഗമാണ് ഹൈ മൊബിലിറ്റി മള്‍ട്ട് പര്‍പ്പസ് വെഹിക്കിള്‍ എന്ന ഹംവി. അമേരിക്കയ്ക്ക് അകത്തും പറത്തുമുള്ള നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഹംവിയെ അമേരിക്കന്‍ മിലറ്ററി ഉപേക്ഷിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഓഷ്‌കോഷ് കോര്‍പ്പറേഷനാണ് ജോയിന്റ് ലൈറ്റ് ടാറ്റിക്കല്‍ വെഹിക്കിള്‍സ് നിര്‍മ്മിക്കാനുള്ള 6.75 ബില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്. 

അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ 55000 വാഹനങ്ങളാണ് ഓഷ്‌കോഷ് മിലിറ്ററിക്ക് നിര്‍മ്മിച്ച് നല്‍കുക. അതില്‍ 49909 എണ്ണം ആര്‍മിയും 5500 എണ്ണം മറൈന്‍സിനും ലഭിക്കും. ജനറല്‍ മോട്ടോഴ്‌സിന്റെ ഡ്യുറമാക്‌സ് വി8 ഡിസല്‍ എഞ്ചിനാണ് പുതിയ വാഹനത്തില്‍ ഉപയോഗിക്കുക. 6.6 ലിറ്ററുള്ള എഞ്ചിന്‍ ഇസൂസൂവും ജിഎമ്മും സംയുക്തമായി വികസിപ്പിച്ചിരിക്കുന്നത്. ഷെവര്‍ലെയുടേയും ജിഎമ്മിന്റേയും, ഇസൂസുവിന്റേയും നിരവധി ട്രക്കുകള്‍ക്ക് കരുത്തേകുന്ന എഞ്ചിനാണിത്. വിപണിയില്‍ വില്‍പ്പനയ്ക്കുള്ള എഞ്ചിനേക്കാള്‍ കരുത്തുകൂടുതലായിരിക്കും മിലിറ്ററിക്ക് വേണ്ടി നിര്‍മ്മിക്കുന്ന എഞ്ചിന് എന്നാണ് കമ്പനി പറയുന്നത്.