ഡ്രൈവറില്ലാ വാഹനവുമായി വോള്‍വോ

ബെൻസിനും ഔഡിക്കും പിന്നാലെ വോൾവോ കമ്പനിയും ഡ്രൈവർ ഇല്ലാതെ ഒാടുന്ന വാഹനങ്ങൾ പുറത്തിറക്കുന്നു. പരീക്ഷണാർഥം നൂറ് വാഹനങ്ങാണ് ആദ്യഘട്ടത്തിൽ ചൈനയിലെ റോഡുകളിലെത്തിക്കുക. 2017 ഓടെ ഡ്രൈവർ ഇല്ലാതെ ഓടുന്ന ടെസ്റ്റ് കാറുകൾ പുറത്തിറക്കാനും വോൾവോ ലക്ഷ്യമിടുന്നു. സ്വയം ഓടുന്ന വാഹനങ്ങൾ ചൈനയുടെ തിരക്കേറിയ റോഡുകളിൽ ഏറ്റവും ഉപയോഗപ്രദമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സ്വീഡിഷ് കമ്പനിയായ വോൾവോ. ചൈനയിലെ ഹൈവേകൾ, എക്സ്പ്രസ് റോഡുകൾ എന്നിവിടങ്ങളിൽ സ്വദേശി ഡ്രൈവർമാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷണം നടത്തുക.

സ്വീഡനിലെ ആദ്യഘട്ട പരീക്ഷണങ്ങൾക്കു ശേഷമാണ് വോൾവോ ഡ്രൈവ് മി എന്ന സാങ്കേതികവിദ്യ ഏഷ്യയിലെത്തിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾക്ക് അനുകൂലമായ ചൈനീസ് സർക്കാരിൻറെ നിലപാടുകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 2017ൽ എക്സ്.സി. 90ലും എസ്.എക്സ് 90ലും ഇതിന്‍റെ ആദ്യഘട്ടം അവതരിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്

എന്നാൽ നിയമപരമായ നൂലാമാലകൾ ഒഴിവാക്കിയ ശേഷം മാത്രമെ പൂർണമായും ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന വാഹനങ്ങൾ വോൾവോ നിരത്തിലിറക്കുകയുള്ളു. നിലവിൽ മെഴ്സിഡിസ് ബെൻസ്, ഔഡി, ടെസ്്്ല എന്നീ കമ്പനികളാണ് സ്വയം ഓടുന്ന വാഹനങ്ങളുടെ നിര്‍മിക്കാൻ ശ്രമിക്കുന്നത്.