അഞ്ചു ലക്ഷത്തിന്റെ എംയുവി

നാല് മീറ്ററിൽ കുറവ് നീളമുള്ള എംപിവി, ഡാറ്റ്സൺ ഗോ പ്ലസ് തുറന്നിട്ട സെഗ്‌മെന്റാണിത്. ഡാറ്റ്സണിന്റെ ബജറ്റ് എംപിവിയായ ഗോ പ്ലസിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത സെഗ്മെന്റ് ലക്ഷ്യമിട്ട് മാരുതി എത്തുകയാണ് ജനപ്രിയ കാറായാ വാഗൺ ആറിന്റെ എംപിവിയുമായി .

ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച വാഗൺ ആർ എംപിവി ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ വെച്ച് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഹാച്ച് ബാക്കായ വാഗണ്‍ ആറിന്റെ പിന്‍ഭാഗത്തിനു നീളം കൂട്ടി മൂന്നാം നിര സീറ്റ് നല്‍കിയാണ് എംപിവി ഒരുക്കിയിരിക്കുന്നത്. വീല്‍ബേസ് വാഗണ്‍ ആറിനു സമാനമാണ്. നാലു മീറ്ററില്‍ താഴെ നീളമുള്ള വാഗണ്‍ ആര്‍ എംപിവിയുടെ മൂന്നാം നിരയില്‍ രണ്ട് പേര്‍ക്ക് ഇരിക്കാം.

നിലവിലെ വാഗൺ ആറിനെക്കാൾ 70000 മുതൽ ഒരു ലക്ഷം വരെ വിലകൂടുതലായിരിക്കും പുതിയ വാഗൺ ആർ എം പിക്ക് എന്നാണ് അറിയുന്നത്. പെട്രോൾ ഡീസൽ എൻജിനുകളുണ്ടാകും വാഗൺ ആർ എംപിവിക്ക് എന്നാണ് കരുതുന്നത്. പുതിയ വാഗൺ ആർ ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പടെയുള്ള വില കുറഞ്ഞ എംപിവി കൾക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും മികച്ച വിൽപനയുള്ള പെട്രോൾ ഹാച്ച്ബാക്കുകളിലൊന്നായ കാറായ വാഗൺ ആറിന്റെ വകഭേദമായി എത്തുന്ന എംപിവി ആ ജനപ്രീതി നിലനിർത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.