Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയുടെ സാങ്കേതിക പദങ്ങൾ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
safety features

സുരക്ഷ ഇപ്പോൾ താഴേക്ക് ഇറങ്ങി വരികയാണ്. ഒരു കാലത്ത് സൂപ്പർ ആഡംബര കാറുകളിൽ മാത്രം ഒതുങ്ങിയിരുന്ന രാജ്യാന്തര നിലവാരമുള്ള സുരക്ഷാ ഏർപ്പാടുകൾ ഇന്ന് തുടക്കശ്രേണിയിൽപ്പെട്ട കാറുകളിലുണ്ട്. അടുത്തയിടെ യൂറോപ് നിലവാരത്തിൽ ഇന്ത്യയിലെ കാറുകളിൽ നടത്തിയ സുരക്ഷാപരിശോധനകൾ പരാജയപ്പെട്ട സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ സുരക്ഷാ ഏർപ്പാടുകൾ എന്ന് മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും.

ഒപ്പം വിലകൂടിയ കാറുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന അധിക സുഖസൗകര്യങ്ങൾ എന്തെന്നു കൂടി മനസ്സിലാക്കാം. ഇനി പറയുന്ന ഏതൊക്കെ സംവിധാനങ്ങൾ എന്ന് മനസ്സിലാക്കി മാത്രം ഇനി കാറുകൾ വാങ്ങുക. ഏറ്റവുമധികം സംവിധാനങ്ങൾ ഉള്ള വാഹനം ഏറ്റവും സുരക്ഷിതം. സുരക്ഷാസംവിധാനങ്ങൾ ഇതൊക്ക...എ ബി എസ് ബ്രേക്ക്: ÿവിലകൂടിയ മിക്ക കാറുകൾക്കും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നാലു ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകളുമാണ്.

കംപ്യൂട്ടർ നിയന്ത്രിത എ ബി എസ് ബ്രേക്കുകളിൽ ചക്രങ്ങൾ തെന്നിപ്പോകാതെ ഇടവിട്ട് ബ്രേക്ക് പ്രയോഗിക്കപ്പെടുന്നു. ചക്രങ്ങളിലെ സെൻസറാണ് കേന്ദ്രകംപ്യൂട്ടറിന് നിർദ്ദേശങ്ങൾ നൽകുന്നത്. ഇ ബി ഡി: ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷൻ. എ ബി എസിൻറെ ഭാഗമായി വാഹനത്തെ സുരക്ഷിതമായി നിർത്താൻ സഹായിക്കുന്ന ഘടകം. എയർബാഗ്: അപകടമുണ്ടാകുമ്പോൾ സ്റ്റിയറിങ്ങിൽ നിന്നും ഡാഷ് ബോർഡിൽ നിന്നും ബലൂൺ പോലെ വീർത്തു വന്ന് യാത്രികരെ പരുക്കിൽ നിന്ന് രക്ഷിക്കുന്ന സംവിധാനം.

മെഴ്സെഡിസിലും മറ്റും വശങ്ങളിൽ നിന്നു വിടർന്നു വരുന്ന എയർബാഗുകളുണ്ട്. എ ടി സി (ഓട്ടൊമാറ്റിക് ടെംപറേച്ചർ കൺട്രോൾ): നമുക്ക് ആവശ്യമായ ചൂട് തെരഞ്ഞെടുത്ത് ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ സംവിധാനം. ചൂട് ശരിയായി നൽകാനുള്ള തെർമൊസ്റ്റാറ്റ്, ഫാൻ, ഡക്ട് ക്രമീകരണങ്ങൾ സ്വയം വന്നുകൊള്ളും. ഡി ഒ എച്ച് സി (ഡബിൾ ഓവർ ഹെഡ് കാം ഷാഫ്റ്റ്) എൻജിൻ: രണ്ടു നിര കാം ഷാഫ്റ്റുകളിലായി വാൽവുകൾ പ്രവർത്തിക്കുന്ന ആധുനിക എൻജിൻ രൂപകൽപന. സാധാരണ കാറുകൾ എസ്.ഒ.എച്ച്.സിയാണ്. ഇൻഡിപെൻഡന്റ് സസ്പെൻഷൻ: ഇടതു വശത്തെയും വലതുവശത്തെയും ചക്രങ്ങൾക്ക് മുകളിലേക്കും താഴേക്കും സ്വയം ചലിക്കാൻ സാധിക്കുന്ന തരം സസ്പെൻഷൻ.

ടർബൊചാർജർ അല്ലെങ്കിൽ സൂപ്പർ ചാർജർ: എൻജിൻ പുറംതള്ളുന്ന വാതകങ്ങൾ കൊണ്ട് ഒരു ടർബൈൻ കറക്കി എൻജിന് കൂടുതൽ ശക്തി പകരുന്ന സംവിധാനം. ഇന്റർ കൂളർ: ടർബോ ചാർജറിന്റെപ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ പുറത്തു നിന്നുള്ള വായുവിനെ തണുപ്പിക്കുന്ന സംവിധാനം. ഓവർഡ്രൈവ്: എൻജിനെക്കാൾ വേഗത്തിൽ ചക്രങ്ങൾ കറക്കുന്ന ഗിയർ സംവിധാനം. അഞ്ചാമതു ഗിയറാണ് സാധാരണ ഓവർഡ്രൈവ്. ചില കാറുകളിൽ നാലാമതു ഗിയറും ഓവർഡ്രൈവാണ്.

സൈഡ് ഇംപാക്ട് ബീം: വശങ്ങളിൽ നിന്നുള്ള ഇടിയുടെ ആഘാതം കുറയ്ക്കുന്ന സംവിധാനം. ക്രമ്പിൾ സോൺ: ഇടിയുടെആഘാതം കുറയ്ക്കാനായി കാറിന്റെ രൂപകൽപനയിൽ നൽകാറുള്ള കട്ടി കുറഞ്ഞ ഭാഗങ്ങൾ.ഹെഡ്സ് അപ് ഡിസ്പ്ലേ: ഡ്രൈവറുടെ മുന്നിലായി വിൻഡ്സ്ക്രീൻ

ഗ്ലാസിൽ വാഹനത്തിൻറെ വേഗവും മറ്റു വിവരങ്ങളും തെളിഞ്ഞു നിൽക്കുന്ന രീതി. ആക്ടിവ് സസ്പെൻഷൻ: റോഡിൻറെ സ്ഥിതിയനുസരിച്ച്

കാറിലെ യാത്രയും സുരക്ഷയും ഉയർത്തുന്ന സംവിധാനം. പാഡിൽ ഷിഫ്റ്റ്: സ്റ്റിയറിങ്ങിലുറപ്പിച്ച നോബുകളിലൂടെ കാറിൻറെ ഓട്ടമാറ്റിക് ഗീയറിനെനിയന്ത്രിക്കാനാവുന്ന ഏർപ്പാട്. വെൻറിലേറ്റഡ് സീറ്റ്: എയർകണ്ടീഷനിങ്ങിനു തുല്യമായ സുഖം നൽകുന്ന സീറ്റുകൾ. മസാജിങ് സീറ്റുകളും ലഭ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.