Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ കാർ വലുതാകുന്നു

Thule Cargo Box Thule Cargo Box

കുടുംബത്തോടൊപ്പം വിനോദയാത്ര പോകേണ്ടിവരുമ്പോഴാണ് കാറിന്റെ ഡിക്കിയിലെ ലഗേജ് സ്പേസിനെക്കുറിച്ചു നാമോർക്കുന്നത്. എല്ലാം കൂടി കെട്ടിപ്പെറുക്കിയെടുക്കുമ്പോൾ ഇതെവിടെ വയ്ക്കും എന്നു ടെൻഷൻ. പണ്ടത്തെപ്പോലെ കാറിനുമുകളിലെ കാരിയറിൽ എല്ലാം കയറിട്ടുകെട്ടിവയക്കുന്ന പരിപാടി ഇപ്പോഴില്ലതാനും.

ചില സ്പെഷൽ കാരിയറുകൾ കാറുകളിൽ ഘടിപ്പിച്ചാൽ തലവേദന ഒഴിവാക്കാം. ലഗേജ് മാത്രമല്ല വേണമെങ്കിൽ സൈക്കിളും കൊണ്ടുപോkകാവുന്ന കാരിയറുകൾ ലഭ്യമാണ്. കാറിന്റെ പിറകിലോ മുകളിലോ സൗകര്യം പോലെ ഘടിപ്പിക്കാവുന്ന ഇവ വിദേശരാജ്യങ്ങളിൽ സാധാരണമാണ്. സ്വീഡിഷ് കമ്പനിയായ തുലെയുടെ ലോഡ് കാരിയർ, ബൈക് കാരിയർ എന്നിവ ഇപ്പോൾ നമ്മുടെ വിപണിയിലും സജീവമാണ്. വിവിധ കാറുകൾക്കനുസരിച്ചുള്ള മോഡലുകൾ ലഭ്യമാണ്. വാഹനത്തിനു മുകളിൽ ഘടിപ്പിക്കാവുന്ന എയ്റോഡൈനാമിക് ബോക്സാണ് ലോഡ് കാരിയർ. 75 കിലോഗ്രാം വരെ ഭാരം കയറ്റാവുന്ന കാരിയർ ബോക്സുകളുണ്ട്. വിവിധ സാഹചര്യങ്ങൾക്കനുയോജ്യമായ സ്കൈ കാരിയർ, വാട്ടർ സ്പോർട് കാരിയർ, കാരിയർ ബാസ്കറ്റ്, സ്പെഷൽ കാരിയർ മോഡലുകളിൽ ലഭ്യമാണ്. ഏതു കാറിനുമുകളിലും ഘടിപ്പിക്കാമെന്നതും കാറിന്റെ പിന്നിൽ വച്ചാലും ഡിക്കി തുറക്കുന്നതിനോ മറ്റോ തടസ്സം നേരിടില്ലെന്നതും പ്രത്യേkകതയാണ്. ബോക്സിനെ ഒരു ലോഡ് ബാർ ഉപയോഗിച്ചാണ് കാറിന്റെ മുകളിൽ ഘടിപ്പിക്കുന്നത്. ഇതിൽ സാധനങ്ങൾ വച്ചു ലോക്ക് ചെയ്യാം. ലോഡ്ബാർ ഫിറ്റ് ചെയ്യാനുപയോഗിക്കുന്ന കീ ഉപയോഗിച്ചുമാത്രമേ തുറക്കാനാവൂ എന്നതിനാൽ കളളൻമാരെ പേടിക്കുകയും വേണ്ട. മടക്കാവുന്നവയും സൗകര്യത്തിനനുരിച്ചു വലിപ്പം അഡ്ജസ്ററ് ചെയ്യാവുന്നയും ലഭ്യമാണ്. സൈക്കിൾ കാരിയറുകളും കാറിന്റെ മുകളിലോ പിൻഭാഗത്തോ ഘടിപ്പിക്കാം.

വില 40000 മുതൽ ഒരു ലക്ഷം വരെ.

Thule Cycle Carriers Thule Cycle Carrier