Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 'സ്വിഫ്റ്റ്', അറിയേണ്ടതെല്ലാം: വിഡിയോ


മാരുതിയുടെ ജനപ്രിയ വാഹനം സ്വിഫ്റ്റിന്റെ പുതിയ മോഡൽ എക്സ്പോയിലവതരിപ്പിച്ചു.സുരക്ഷാ സൗകര്യങ്ങൾക്കൊപ്പം ഇന്ധനക്ഷമതയ്ക്കും പ്രാധാന്യം നൽകി അവതരിപ്പിച്ച മോഡലിന്റെ പ്രത്യേകത ആദ്യമായി ഓട്ടോ ഗിയർ ഷിഫ്റ്റ് ടെക്നോളജി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. സുസുക്കിയുടെ അഞ്ചാം തലമുറ ഹെർടെക്ട് പ്ളാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.

maruti-swift-2

പെട്രോളിന് 22 ലിറ്ററും ഡീസലിന് 28.4 ലിറ്ററും എന്ന മികച്ച ഇന്ധനക്ഷമതയും പുതിയ സ്വിഫ്റ്റിന്രെ പ്രത്യേകതയാണ്. 700 കോടിയോളം രൂപയാണ് മോഡൽ നിർമാണത്തിനായി മുടക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു.  വാഹനം മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിരിക്കുന്നതിനായി 98 ശതമാനവും തദ്ദേശീയമായി നിർമ്മിക്കുന്നുവെന്ന് കമ്പനി പറയുന്നു.

Price-Swift

അടിസ്ഥാന രൂപഘടന നിലവിലുള്ള സ്വിഫ്റ്റുമായുള്ള വ്യത്യാസം മുന്‍ഭാഗത്തുള്ള അല്‍പ്പം കൂര്‍ത്ത മുഖത്ത് തുടങ്ങും.മുന്നിലെ ഗ്രില്‍ ‍ഡിസൈനിൽ മാറ്റമുണ്ട് .ഹെഡ് ലാംപുകളും പുതിയതാണ്.  പിൻഭാഗം അൽപ്പം താഴേക്ക് പതിഞ്ഞിരിക്കുന്നു. കറുപ്പ് നിറത്തിലാണ് സി പില്ലര്‍.  വിന്‍ഡോ ഗ്ലാസിന് അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു.

swift launch

ഡയമണ്ട് കട്ട് അലോയ് വീലുകളാണുള്ളത് ഒപ്പം എൽഇഡി ടെയ്ൽ ലൈറ്റും. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ്, സ്പോർടി ലുക്കുള്ള സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്.  ബൂട്ട് കപ്പാസിറ്റി വർദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ യൂറോപ്യൻ പതിപ്പ് ഏപ്രിലിൽ പുറത്തിറങ്ങിയിരുന്നു. നിലവിൽ യുറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കും അനുസരിച്ചു വാഹനത്തിനു മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.അതുകൊണ്ട്തന്നെ വലിയ ആകാംക്ഷയിലായിരുന്നു വാഹനലോകം. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

പുതിയ സ്വിഫ്റ്റിന്റെ വിലയും പ്രത്യേകതകളും

maruti-swift-3

സ്വിഫ്റ്റ്– പെട്രോൾ(മാന്വൽ) വില(ഡൽഹി എക്സ്ഷോറും)

എൽഎക്സ്ഐ–4,99 ലക്ഷം, വിഎക്സ്ഐ–5,87 ലക്ഷം, സെഡ്എക്സ്ഐ–6.49 ലക്ഷം, സെഡ്എക്സ്ഐ പ്ളസ് – 7,29

സ്വിഫ്റ്റ് ഡീസൽ മോഡൽ വില(ഡൽഹി എക്സ്ഷോറും)

എൽഡിഐ–5,99 ലക്ഷം, വിഡിഐ–6.87 ലക്ഷം, സെഡ്ഡിഐ– 7.49 ലക്ഷം, സെഡ്ഡിഐ പ്ളസ്–8,29. സ്വിഫ്റ്റ് പെട്രോൾ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില 6.34 ലക്ഷത്തിൽ തുടങ്ങും. സ്വിഫ്റ്റ് ഡീസൽ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില.7.34 ലക്ഷം മുതൽ 7.96 ലക്ഷം വരെ. സ്വിഫ്റ്റ് ഡീസൽ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില.7.34 ലക്ഷം മുതൽ 7.96 ലക്ഷം വരെ

∙നിലവിൽ ഡീലർഷിപ്പുകളിൽ 11,000 എന്ന ടോക്കൺ തുക വാങ്ങി ബുക്കിംങ്ങ് ആരംഭിച്ചു കഴിഞ്ഞു

∙നീളം 3840 എംഎം, ഉയരം 1530 എംഎം, വീതി 1735 എംഎം

∙ബൂട്ട് സ്പേസ്–268 ലിറ്റർ

∙163 എംഎം ഗ്രൗണ്ട് ക്ളിയറൻസ്

∙വീൽബേസ് 2450 എംഎം

∙ പെട്രോൾ 113എൻഎം@4200ആർപിഎം ടോർക്കും

∙ഡീസൽ 190എന്‍എം@2000ആർപിഎം ടോർക്ക്

Swift 2018

∙2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ നാലാം തലമുറയാണ് നിരത്തിലേക്കെത്തുന്നത്.

∙എൽഎക്ഐ/എൽഡിഐ, വിഎക്സഐ/വിഡിഐ, സെഡ്എക്സ്ഐ/സെഡ്ഡിഐ, സെഡ്എക്സ്ഐ പ്ളസ്/സെഡ്ഡിഐ പ്ള്സ് വേരിയന്റുകളാണ് നിരത്തിലിറങ്ങുക

∙പുതിയ ബലേനോയിലെ അതേ ഹെർടെക്ട് പ്ളാറ്റ്ഫോമാകും പുതിയ സ്വിഫ്റ്റിലും ഉണ്ടാവുക

∙പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്​ലാംപുകൾ(ഡിസയറിലേതുപോലെ)

∙പുതിയ ഗ്രില്ലും നവീകരിച്ച ബമ്പറുകളും വാഹനത്തിലുണ്ടാവും

∙സി പില്ലറിന് ബ്ളാക്ക് ക്ളാ‍ഡിംഗ് ലഭിച്ചിരിക്കുന്നു

∙പിൻവശത്തും ലാംപുകളിലും ബമ്പറിലും മാറ്റങ്ങളുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.