ഇതു കൊച്ചിക്കാരൻ ഹാർലി

ഇന്ത്യയിലെ ബൈക്ക് പ്രേമികളുടെ സംഗമവേദിയാണ് ഗോവയിൽ നടക്കുന്ന ഇന്ത്യാ ബൈക്ക് വീക്ക്. ഇക്കഴിഞ്ഞ ബൈക്ക് വീക്കിൽ പങ്കെടുത്തത് ഏഴായിരത്തിലധികം ബൈക്കുകളാണ്. ഹാർലികൾ മാത്രം രണ്ടായിരത്തോളവും. അതിൽ ഏവരും ഉറ്റു നോക്കിയ ഒരു വിഭാഗമുണ്ടായിരുന്നു. കസ്റ്റം ബൈക്ക് വിഭാഗം. മോഡിഫൈ ചെയ്ത ഹാർലികളുെട മാറ്റുരയ്ക്കുന്ന വേദികൂടിയാണിത്. ഇതിൽ ഇത്തവണ ബെസ്റ്റ് കസ്റ്റം ബൈക്ക് ഒാഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയത് നമ്മുടെ കൊച്ചിക്കാരാണ്. അവരെ ഫാസ്ട്രാക്ക് വായനക്കാരറിയും. ഫാറ്റ്ബോയിയെയും ഫോർട്ടി എയ്റ്റിെനയും മോഡിഫൈ ചെയ്ത നിഖേഷ് രാജനും നീൽ ഉറുമീസും. ഇത്തവണ ഇന്ത്യാ ബൈക്ക് വേദിയെ അവർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കാരണം സ്പോട്സ്റ്റർ മോഡലായ സൂപ്പർലോയെ അവർ സ്പ്രിങ്ങർ മോഡലാക്കി മാറ്റി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ രീതിയിൽ ഹാർലി മോഡിഫൈ ചെയ്യുന്നത്.

ഡിസൈന്‍

സ്പ്രിങ്ങർ മോഡൽ സൂപ്പർ ലോ

പഴമയിേല‌ക്കുള്ള ഒരു മടങ്ങിേപ്പാക്കാണ് ഇവർ മോഡിഫൈ ചെയ്ത സൂപ്പർലോ. ഒരു കാലഘടത്തിലെ സൂപ്പർ താരമായ സ്പ്രിങ്ങർ മോഡലിനെ അനുകരിച്ചാണ് ഇതിന്റെ ഡിസൈന്‍. 1932 കാലഘട്ടത്തിലാണ് സ്പ്രിങ്ങർ മോഡലുകൾ യുഎസിൽ അവതരിച്ചത്. സോഫ്റ്റ്‌ടെയിൽ കുടുംബത്തിലെ മോഡലുകൾ ആയിരുന്നു സ്പ്രിങ്ങർ മോഡലുകളിലേറെയും. ഇപ്പോഴും യുഎസിൽ സ്പ്രിങ്ങർ മോഡലുകൾക്ക് വൻ ജനപ്രീതിയുണ്ട്.‌

ഫിലമെന്റ് ഹെഡ്‌ലൈറ്റ്

ഇനി മെയ്ഡ് ഇൻ കൊച്ചി സ്പ്രിങ്ങറിലേക്കു വരാം. അടിസ്ഥാന രൂപത്തിൽ വെള്ളം ചേർക്കാതെ അതിനോട് ഇണങ്ങിപ്പോകുന്ന രീതിയിൽ വളരെ ഒതുക്കത്തോടെയുള്ള ഡിസൈന്‍. സ്പ്രിങ്ങർ മോഡലിലേ‌ക്കുള്ള പരിണാമത്തിന്റെ ഭാഗമായി സൂപ്പർലോയുടെ മുൻ സസ്പെൻഷൻ പാടെ മാറി പകരം സ്പ്രിങ് സസ്പെൻഷൻ കൊണ്ടുവന്നു. കാഴ്ചയിൽ ഏറ്റവും കൗതുകമുണർത്തുന്ന ഭാഗവും ഈ സസ്പെൻഷനാണ്. 1985 മോഡൽ ഫാറ്ബോയിയുെട ബ്രേക്ക് കാലിപ്പറാണ് ഉപേയാഗിച്ചിരിക്കുന്നത്. പഴയകാല മോഡലുകളെപ്പോലെ ബ്രേക്ക് വലതു വശത്തു തന്നെ ഘടിപ്പിച്ചു.

താഴേക്കിറങ്ങിയുള്ള ഇൻഡിേക്കറ്റർ മൗണ്ടിങ്

ഫിലമെന്റ് ഹെഡ്‌ലൈറ്റാണ് മറ്റൊരു കൗതുകം. ചെറിയ എൽഇഡി ഇൻഡിക്കേറ്റർ മിന്നുന്നതു കാണാൻ നല്ല രസമുണ്ട്. 21 ഇഞ്ചിന്റെ വലുപ്പമേറിയ കസ്റ്റം സ്പോക്ക് വീലാണ്. വീതിേയറിയ ഹാൻഡിൽ ബാറിനു ജാഡ ലുക്കാണ്.‌ മുൻപിൻ ഫെൻഡറുകൾ, ഡൈഡ് പാനൽ, ടാങ്ക് എന്നിവയുെട പെയിന്റ്ഫിനിഷ് നോക്കിനിന്നു പോകും. മത്സ്യത്തിെന്റ ശൽക്കങ്ങൾ പാെലയുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. നീലയും വെള്ളയും ചേർന്ന കളർ തീം. ഒരു മാസമെടുത്താണ് പെയിന്റ് ജോലി ഫിനിഷ് ചെയ്യുന്നത്.

ചെറിയ മീറ്റർ കൺസോൾ

പിന്നിലെ മഡ്ഗാർഡും ടയറും തമ്മിലുള്ള അകലം കുറച്ചതുവഴി പിൻവശത്തിനു കൂടുതൽ ലുക്ക് കിട്ടി. ഇൻഡിേക്കറ്റർ മൗണ്ടിങ് താഴേക്കിറക്കി. ചെറിയ ബ്രേക്ക് ലൈറ്റ് ഡിസൈൻ തകർപ്പൻ. 16 ഇഞ്ചിെന്റ വൈറ്റ് വാൾ ടയറാണ് ഇട്ടിരിക്കുന്നത്. ബ്രിട്ടിഷ് കമ്പനിയായ എ വണ്ണിെന്റ സോഫ്റ്റ് കോംപൗണ്ട് ടയറാണ്. സ്പോക്ക് വീലുകൾ ക്ലാസിക് എന്നു പറയാതെ വയ്യ. ഇതിന്റെ മറ്റൊരു ശ്രദ്ധയാകർഷിക്കുന്ന ഭാഗം ലാേഗ കൊത്തിയ ലെതർ സീറ്റാണ്. ഡിസൈൻ കൊടുത്ത് യുഎസിൽ നിന്നു പണിതു വരുത്തിയതാണിത്. പിണഞ്ഞിരിക്കുന്ന സോലൻസർ ബൈക്കിന്റെ മൊത്തം ലുക്കിൽ കാര്യമായ സംഭാവന നൽകുന്നുണ്ട്. മീറ്റർ കൺസോൾ ഇടതുവശത്താണ് ഘടിപ്പിച്ചിരിക്കുന്നത്.

എഞ്ചിൻ

മോഡിഫൈ ചെയ്ത ഈ സൂപ്പർലോ ഒാടിച്ചാണ് ഇവർ ഗോവയിലെ ഇന്ത്യ ബൈക്ക് വീക്ക് വേദിയിൽ ചെന്നത്. തിരിച്ചും ഒാടിച്ചു തന്നെ. അതായത് ആയിരത്തിലധികം കിലോമീറ്ററുകൾ കൂളാ‌യി സഞ്ചരിച്ചു. സൂപ്പർലോയുെട എൻജിനിൽ കാര്യമായ മോഡിഫിക്കേഷനൊന്നും വരുത്തിയിട്ടില്ല.‌ ഹാർലിയുടെ വിഖ്യാത എൻജിനായ ഷവൽഹെഡ് എൻജിനെ അനുസ്മരിപ്പിച്ച് സൂപ്പർലോയുെട എൻജിനും അതേ ‍ടൈപ് ഹെഡ് നൽകി. ഡയോ ജറ്റ് കമ്പനിയുെട ടൂണർ ഉപയോഗിച്ചിട്ടുണ്ട്. ഫലം മൈലേജ് 20-22 കിലോമീറ്ററായി.

ചെറിയ ബ്രേക്ക് ലൈറ്റ് ഡിസൈൻ

വീതിേയറിയ ഹാൻഡിൽ ബാറായതിനാൽ ഹെവിയാണെന്നു തോന്നുെമങ്കിലും റൈഡിൽ അതറിയില്ല. ഒടിവ് കുറവാെണങ്കിലും ലോങ് റൈഡിൽ ഇതിന്റെ കംഫർട്ട് സൂപ്പറാണ്. സ്പ്രിങ് സസ്പെൻഷന്റെ പ്രകടനം കൊള്ളാം. കട്ടിങ്ങുകളും കുഴികളുെമാക്കെ കയറിയിറങ്ങിയിട്ടും യാെതാരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല.

ലാേഗോ കൊത്തിയ ലെതർ സീറ്റ് യുഎസ്സിൽ നിന്ന് വരുത്തിയത്

ഫോർട്ടു കൊച്ചി മുതൽ വാല്ലാർപാടം വരെയുള്ള റൈഡിൽ കാറിലും ബൈക്കിലും പിന്തുടർന്ന‍‌് ഇതേതു മോഡൽ എന്നു ചോദിച്ച് ആശ്ചര്യപ്പെട്ടവരുെട എണ്ണം അനേകം. ആ ആശ്ചര്യവും അമ്പരപ്പും തന്നെയായിരിക്കണം ഗോവയിലെ ഇന്ത്യാ ബൈക്ക് വേദിയിൽ വന്നവരുടെ മുഖത്തും വിരിഞ്ഞത്. അതുകൊണ്ടാണല്ലോ ബെസ്റ്റ് കസ്റ്റം ബൈക്ക് അവാർഡ് ഈ മോഡലിനെത്തേടിയെത്തിയത്.

കടപ്പാട്: നിഖേഷ് രാജൻ, നീൽ ഉറുമീസ്