ബർഗ്​മാൻ കണ്ട ഇന്ത്യ

SHARE

സ്കൂട്ടറിനും ശക്തിയും ആഡംബരവുമാകാം എന്നു തെളിയിച്ച വാഹനമാണ് സുസുക്കി ബര്‍ഗ്​മാൻ. പുതിയ വണ്ടിയൊന്നുമല്ല. ലോകത്തെ പല വികസിത വിപണികളിലും കുറച്ചു നാളുകളായി ഒാടുന്നുണ്ട്. 650 സി സി വരെ ശേഷിയുള്ള സൂപ്പർ സ്കൂട്ടർ.

suzuki-burgman-street
Suzuki Burgman Street

∙ വിജയിപ്പിച്ചേക്കണേ: ഇവിടെയെത്തുമ്പോൾ തെല്ലു ചെറിയ രൂപമാണ്. 125 സി സി മാക്സി സ്കൂട്ടർ. ശരിക്കുള്ള ബർഗ്​മാനല്ല, ബർഗ്​മാനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിര്‍മിച്ച ചെറിയ സ്കൂട്ടർ. ബർ‌ഗ്​മാൻ സ്ട്രീറ്റ്. വിജയിച്ചാൽ വലിയ മോഡലുകൾ എത്തും. നന്നായി വിജയിച്ചാൽ 650 സി സി മോഡൽ വരെ പ്രതീക്ഷിക്കാം. അതുകൊണ്ട് ഈ മോഡലിെന്‍റ വിജയം ഇന്ത്യയിലെ സ്കൂട്ടർ വിപണിയുടെ സ്വഭാവം മാറ്റിമറിച്ചേക്കാം.

suzuki-burgman-street-5
Suzuki Burgman Street

∙ കടുത്ത മത്സരം: 125 സി സി വിഭാഗത്തിൽ കടുത്ത മത്സരമാണിപ്പോൾ. ഒറ്റക്കൊല്ലത്തിനുള്ളിൽ നാലു മോഡലുകൾ ഇറങ്ങി. കടുത്ത മത്സരത്തിനിടയിലേക്ക്  രാജ്യാന്തര ബർഗ്​മാെൻറ രൂപഗുണവുമായി സുസുക്കി ബർഗ്​മാൻ സ്ട്രീറ്റ് ആശങ്കകളില്ലാതെ കടക്കുകയാണ്. ചലനങ്ങളുണ്ടാക്കാതെ കടന്നു പോയ കൈനറ്റിക്ക് ബ്ലെയ്സിന് ശേഷം എത്തുന്ന മാക്സി സ്കൂട്ടർ.

suzuki-burgman-street-4
Suzuki Burgman Street

∙ രൂപഗുണം വിളങ്ങും: സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ സ്കൂട്ടർ ആക്സസ് 125 പ്ലാറ്റ്ഫോമിലാണ് നിർമാണം. കണ്ടാൽ ആരുമൊന്നു നോക്കും. ഈ രൂപഭംഗി തന്നെയാണ് വിൽപന തന്ത്രം. പരമ്പരാഗത സ്കൂട്ടറുകളെക്കാൾ വലിയ ബോഡി ഷെല്ലും മുൻ ഏപ്രണും ഉയരമേറിയ വിൻഡ് സ്ക്രീനുമുണ്ട്. എൽ ഇ ഡി ഹെഡ്‌​ലാംപും ഇൻഡിക്കേറ്ററും ശരീരത്തിന്റെ അനുപാതത്തിനൊപ്പിച്ച് വലുപ്പമേറിയതു തന്നെ.

suzuki-burgman-street-3
Suzuki Burgman Street

∙ ഇങ്ങനെയും സ്കൂട്ടർ: ഡ്യുവൽ ടോണ്‍ സൈഡ് പാനൽ. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ സിംഗിൾ ഷോക് അബ്സോബറും. മികച്ച യാത്ര  നൽകുന്ന സീറ്റിങ് പൊസിഷൻ. ദീർഘദൂരെ യാത്രകളും ആയാസരഹിതം. 1880 എം എം നീളം, 675 എം എം വീതി, 1140 എം എം ഉയരം. ഫ്യൂവൽ ടാങ്ക് 5.6 ലീറ്റർ

suzuki-burgman-street-6
Suzuki Burgman Street

∙ പന്തു കളിക്കാം: ധാരാളം സ്ഥലം; യാത്രക്കാർക്കും സാധനങ്ങൾ സൂക്ഷിക്കാനും. രണ്ടു പേർക്ക് സുഖമായി ഇരിക്കാവുന്ന സീറ്റ്. സീറ്റിനടിയിൽ 21.5 ലീറ്റർ സ്റ്റോറേജ്. 2 ലീറ്റർ ശേഷിയുള്ള ഗ്ലൗ ബോക്സും ഒരു ലീറ്റർ കുപ്പി കയറുന്ന സ്റ്റോറേജ് റാക്കും. ഗ്ലൗ ബോക്സിൽ 12 വോള്‍ട്ട് മൊബൈൽ ചാർജിങ് സോക്കറ്റുമുണ്ട്. പിൻഭാഗത്തിനു ഭംഗി കൂട്ടുന്ന ടെയിൽ ലാംപ്. എക്സ്ഹോസ്റ്റിന് സ്പോർട്ടി മഫ്ളർ കവർ.

suzuki-burgman-street-1
Suzuki Burgman Street

∙ നല്ല ശക്തി, െെമലേജ്: സുസുക്കി ആക്സസിലെ 124.3 സി സി, ഫോർ സ്ട്രോക്ക്, എയർ കൂൾഡ് എൻജിൻ. 7,000 ആർ പി എമ്മിൽ 8.7 പിഎസ്,  5,000 ആർ പി എമ്മിൽ 10.2 എൻ എം ടോർക്ക്. പ്രതീക്ഷിക്കാവുന്ന െെമലേജ് 60 കി മി. ആക്സസിനെപ്പോലെ സുഖമായി പവർ ഡെലിവറി നൽകും. 110 കിലോഗ്രാമുള്ള വാഹനം എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാം. യാത്രാസുഖവും പറയേണ്ടതു തന്നെ.

suzuki-burgman-street-2
Suzuki Burgman Street

∙ ആധുനികം: മൾട്ടി ഫങ്ഷൻ കീ സ്ലോട്ടാണ്. സുസുക്കി ഇന്ത്യയിൽ നൽകുന്ന ആദ്യത്തെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ. സ്പീഡോ മീറ്റർ, ഓഡോമീറ്റർ, രണ്ട് ട്രിപ്പ് മീറ്ററുകൾ, ഫ്യുവൽ ഗേജ്, ക്ലോക് എന്നിവ അടങ്ങിയതാണ് ഇൻസ്ട്രുമെന്റ് കൺസോൾ. അലോയ് വീൽ സ്റ്റേൻഡേർഡ് സൗകര്യം. മുന്നിൽ ഡിസ്ക്ക് ബ്രേക്കാണ്.

∙ ഷോറൂം വില: 74679 രൂപ.

∙ ടെസ്റ്റ് ഡ്രൈവ്: ഇൻഡൽ സുസുക്കി 9072620020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA