സൂപ്പർ ബൈക്ക് ചാംപ്യനാകാൻ സിബിആർ 650

ഹോണ്ട സിബിആർ 650. ചിത്രങ്ങൾ: ലെനിൻ എസ് ലങ്കയിൽ

ഹെവി വെയ്റ്റ് ചാംപ്യൻമാർ ഇടിക്കൂട്ടിേലയ്ക്ക് മസിലും പെരുപ്പിച്ചു വരുന്നതു പോലെയാണ് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിേലയ്ക്കു ലോകതാരങ്ങൾ എത്തുന്നത്. പതിയെ പതിയ വികസിച്ചു കൊണ്ടിരിക്കുന്ന സൂപ്പർ ബൈക്ക് വിപണിയിലെ അതികായന്മാർ ഇപ്പോൾ മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്കുകളാണ്. ‍ഡെയ്റ്റോണ 675, നിൻജ സി 800, സ്ട്രീറ്റ് ട്രിപ്പിൾ, ഡ‌ുക്കാറ്റി മോൺസ്റ്റർ 795 നിൻജ 650, ഹ്യോസങ് ജിടി650 ആർ എന്നിങ്ങനെ ലോകോത്തര താരങ്ങളെല്ലാം തന്നെ ഇന്ത്യൻ മണ്ണിൽ വേരുറപ്പിച്ചു കഴിഞ്ഞു. ഇവരുടെ ഇടയിേലയ്ക്കാണ് ഹോണ്ട സിബിആർ 650 എഫ് എന്ന തങ്ങളുടെ മിഡിൽ വെയ്റ്റ് ചാംപ്യനെ ഇറക്കുന്നത്. നിലവിലെ കരുത്തൻ‌മാരെ മലർത്തിയടിക്കാനുള്ള ചങ്കുറപ്പ് സിബിആറിനുേണ്ടാ എന്നറിയാം.

honda cbr 650 f

ഡിസൈൻ

ഹോണ്ട റേസിങ് ബൈക്കുകളുടെ നിറമായ ചുവപ്പും വെള്ളയും നീലയും ഇടകലർന്ന ട്രൈ കളർ തീമിലാണ് സിബിആർ 650 എഫും എത്തിയിരിക്കുന്നത്. മസിൽ ലുക്കു തന്നെയാണ് 650 എഫിെന്റ പ്രധാന ആകർഷണം.പോരാളിയുെട പരിചപോലെ വലിപ്പമുള്ള മുൻഫെയറിങ്.‌ അതിൽ എൽഇഡി പൊസിഷൻ ലാംപോടുകൂടിയ അൾട്രാ പ്രീമിയം ഹെഡ്‌ലാംപ്. വീതിയേറിയ വലിയ വൈസർ കാറ്റിനെ പ്രതിേരാധിക്കാൻ പ്രാപ്തം. വെല്ലുവിളിച്ചു നിൽക്കുന്നതുേപാെല തോന്നും മിററുകൾ കണ്ടാൽ.

honda cbr 650 f

മുൻഫെൻഡറിെന്റ തുടർച്ചയായി എൻജിന്റെ പൊതിഞ്ഞു പിടിച്ച് സ്പോർട്ടി ഗ്രാഫിക്സുമായി സൈഡ് ഫെയറിങ്. ട്വിൻ സ്പാർ ചട്ടക്കൂടിനും ഫെയറിങ്ങിനും ഇടയിൽ നിറഞ്ഞു നിൽക്കുന്നു ഫോർ സിലിണ്ടർ എൻജിൻ. പോരുകാ ളയുടെ മതുകുപോലെ എടുത്തു നിൽക്കുന്ന മസ്കുലർ ടാങ്കിൽ 17.3 ലീറ്റർ ഇന്ധനം കൊള്ളും. ബൈക്കിന്റെ മധ്യ ഭാഗത്തായി ഭാരം കേന്ദ്രീകരിക്കുന്ന രീതിയിലാണ് ഡിൈസൻ. മുൻഭാഗത്തിെന്റ മസ്കുലർ ഭാവം പിന്നിേലയ്ക്കും പടർന്നു കയറുന്നു. സ്പോര്ട്ടിയായ നീളം കുറഞ്ഞ സൈലൻസറിനു 4-2-1 ‍ഡിസൈനാണ്. പിന്നിലെ കരുത്തിെന്റ പ്രതീകമാകുന്നത് തടിച്ച അലുമിനിയം അലോയ് സ്വിങ് ആമും 180 എംഎം ടയറുമാണ്. എൽഇഡി ടെയിൽ ലാംപാണ്. ഡിൈസൻ, പാര്ട്ടുകളുടെ നിലവാരം പെയിന്റ് ഫിനിഷ് എന്നിവയെല്ലാം ടോപ് ക്ലാസ്. പാർട്ടുകളുടെ വെൽഡിങ് മാത്രം നോക്കിയാൽ മതി നിലവാരമറിയാൻ.

എൻജിൻ/റൈഡ്

സ്മൂത്ത്നെസ്സും പെർഫോമെൻസു കൊണ്ടും ഖ്യാതി നേടിയ എൻജിനാണ് ഹോണ്ടയുടെ ഇൻ-ലൈൻ ഫോർ സിലിണ്ടർ എൻജിനുകൾ. 1967 ലാണ് ഹോണ്ടയുടെ ഇൻ ലൈൻ ഫോർസിലിണ്ടർ എൻജിൻ രൂപംകൊണ്ടത്. 87 ൽ ആദ്യ സിബിആർ ഇൻലൈൻ ഫോർ സിലിണ്ടറുമായി നിരത്തിലെത്തി. ആ പാരമ്പര്യത്തിെന്റ കരുത്തുമായാണ് പുതിയ സിബിആറും എത്തിയിരിക്കുന്നത്. 11000 ആർപിഎമ്മിൽ 87 പിഎസ് ആണ് ഈ 16 വാൽവ് ഡിഒഎച്ച്സി എൻജിന്റെ കൂടിയ കരുത്ത്. കൂടിയ ടോർക്ക് 8000 ആർപിഎമ്മിൽ 62.9 എൻഎം. എൻജിന്റെ സ്മൂത്ത്നെസ്സാണ് ഇവനിലെ റൈഡ് ആവേശകരമാക്കുന്നത്. വിശാലമായ പവർബാൻഡും കിടിലൻ ടോർക്ക് ഡെലിവറിയുമുണ്ട്. ഉയർന്ന കംപ്രഷൻ റേഷ്യോ മാക്സിമം പവറും പുറത്തെടുക്കുന്നതിനും മികച്ച ഇന്ധനക്ഷമത കൈവരിക്കുന്നതിനും സഹായിക്കുന്നു. സ്പോർട്ടി റൈഡിങ് പൊസിഷനാണ്.

honda cbr 650 f

ലോങ് റൈഡിലും നല്ല കംഫർട്ടു നൽകുന്ന ഹാൻഡിൽ ബാർ. സ്പോർട്ടി ഡിജിറ്റൽ കൺസോളാണ്. ഇരട്ട ട്രിപ്മീറ്റർ, ക്ലോക്ക്, ശരാശരി ഇന്ധനക്ഷമത എന്നിവയെല്ലാം കൺസോൾ പറഞ്ഞു തരും. ഹോണ്ട ഇഗ്നീഷ്യൻ സെക്യൂരിറ്റി സിസ്റ്റം അധിക കരുതലാണ്. വൈേബ്രഷൻ തെല്ലുമില്ലാത്ത പ്രകടനമാണ് എൻജിൻ കാഴ്ചവെക്കുന്നത്. ആറാം ഗിയറിൽ മുപ്പതു കിേലാമീറ്റർ സ്പീഡിനു താഴെ വന്നിട്ടും ചെറിയൊരു എൻജിൻ നോക്കിങ് പോലും അനുഭവപ്പെട്ടില്ല. ഉയർന്ന വേഗത്തിെല സ്ഥിരത അപാരം. കൂടിയ വീൽബേസും വീതികൂടിയ ടയറും മാേണാഷോക്ക് സസ്പെൻഷനും വളവുകളിൽ നല്ല പിടുത്തം നൽകുന്നു. ആറു സ്പീഡ് ട്രാൻസ്മിഷന്റെ പ്രകടനം വളരെ മികച്ചത്. സ്മൂത്തായി ഷിഫ്റ്റ് ചെയ്യാം. 215 കിേലാഗ്രാം ഭാരമുണ്ടെങ്കിലും ആയാസപ്പെടാതെ സിറ്റിയിലൂെട കൊണ്ടു പോകാം,. ഡിസ്ക്ക് ബ്രേക്കുകളുടെ കടിഞ്ഞാണിനൊപ്പം എബിഎസിെന്റ കാര്യക്ഷമത കൂടിയാകുമ്പോൾ സിബിആർ 650 എഫ് വരച്ച വരയിൽ നിൽക്കും.

honda cbr 650 f

ടെസ്റ്റേഴ്സ് നോട്ട്

വൈബ്രേഷൻ ഒട്ടുമില്ലാത്ത സ്മൂത്തായ എൻജിൻ തന്നെയാണ് 650 എഫിെന്റ ഹൈലൈറ്റ്. മസ്കുലർ ലുക്കും സ്പോർട്ടി പെർഫോമെൻസും ‌ഒപ്പം സിറ്റി-േലാങ് റൈഡിലെ കംഫർട്ടും ചേരുമ്പോൾ സിബിആർ എതിരാളികളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു. കേരളത്തിൽ സിബിആർ 650 എഫ് ലഭ്യമാകുന്ന ഏക ഷോറൂം കൊച്ചിയിലെ ഇവിഎം ഹോണ്ടയാണ്.

honda cbr 650 f

ടെസ്റ്റ് റൈഡ്: ഇവിഎം ഹോണ്ട 9895661188