വിയന്ന∙ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’ ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും സംഘടനയുടെ ഗ്ലോബല്‍ ആസ്ഥാനമായ വിയന്നയില്‍ നടന്നു. അതോടൊപ്പം സംഘടനയുടെ കാര്‍ സ്റ്റിക്കറിന്റെ പ്രകാശനവും സംഘടിപ്പിച്ചു. ഓസ്ട്രിയയിലെ എയര്‍ ഇന്ത്യവിഭാഗത്തിന്റെ മാനേജര്‍ പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന∙ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’ ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും സംഘടനയുടെ ഗ്ലോബല്‍ ആസ്ഥാനമായ വിയന്നയില്‍ നടന്നു. അതോടൊപ്പം സംഘടനയുടെ കാര്‍ സ്റ്റിക്കറിന്റെ പ്രകാശനവും സംഘടിപ്പിച്ചു.

ഓസ്ട്രിയയിലെ എയര്‍ ഇന്ത്യവിഭാഗത്തിന്റെ മാനേജര്‍ പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ വിയന്നയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സിലര്‍ ആന്‍ഡ്രിയ കാമ്പെല്‍മ്യുള്ളര്‍ വിശിഷ്ട അതിഥിയായിരുന്നു. ഡബ്ലിയു.എം.എഫ് ഓസ്ട്രിയ പ്രസിഡന്റ് ടോമിച്ചന്‍ പാരുകണ്ണില്‍ സ്വാഗതം ആശംസിച്ചു. വിന്‍സെന്റ് പയ്യപ്പിള്ളി, ബ്രിട്ടോ അടിച്ചിയില്‍, റോഷന്‍ ജോര്‍ജ് എന്നിവരുടെ സംഗീതം സമ്മേളനത്തെ ഹൃദ്യമാക്കി.

ADVERTISEMENT

വിശ്വകൈരളി മാഗസിന്റെ പ്രകാശനം ചീഫ് എഡിറ്റര്‍ ആന്റണി പുത്തന്‍പുരയ്ക്കലും വിശിഷ്ട അതിഥിയും ചേര്‍ന്ന് നിവ്വഹിച്ചു. സംഘടനയുടെ ഗ്ലോബല്‍ ഇവന്റ് കോഓര്‍ഡിനേറ്റര്‍ ഘോഷ് അഞ്ചേരില്‍, അല്‍ഫോന്‍സാ സ്റ്റീഡര്‍ എന്നിവര്‍ മാഗസിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡിന്റെ വിതരണം ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന് നല്‍കി നിര്‍വഹിച്ചു.

  ശ്രദ്ധേയമായ ചുവടുവയ്പുകളാണ് പ്രിവിലിജ് കാര്‍ഡിലൂടെയും, ഡിജിറ്റല്‍ മാഗസീനിലൂടെയും സാധ്യമാക്കിയിരിക്കുന്നതെന്നും, പ്രിവിലിജ് കാര്‍ഡിന്റെ പ്രത്യേകതകള്‍ അംഗങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സൃഷ്ടികളും, പ്രമൂഖരുടെ കവര്‍ സ്റ്റോറിയും ഉള്‍പ്പെടുത്തി തയാറാക്കിയിരിക്കുന്ന മാഗസിന്റെ അച്ചടിച്ച പ്രതികളും അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.

ADVERTISEMENT

സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫ് ഓസ്ട്രിയ പ്രോവിന്‌സിന്റെ ഓണാഘോഷത്തിന്റെ കൂപ്പണ്‍, തമ്പോല ടിക്കറ്റ് എന്നിവയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ സാബു ചക്കാലക്കലിന് ഓണസദ്യയുടെ ആദ്യ കൂപ്പണ്‍ നല്‍കികൊണ്ട് കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് കീകാട്ടില്‍ കുപ്പണ്‍ വിതരണം നിര്‍വഹിച്ചു. തംബോല ടിക്കറ്റ് വിതരണം സംഘടനയുടെ യുറോപ്പ് പി ആര്‍. ഒ സിറോഷ് ജോര്‍ജ് നിര്‍വഹിച്ചു. ഓസ്ട്രിയ പ്രോവിന്‌സിന്റെ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ പ്രിയദര്‍ശിനി രഞ്ജിത്ത്, മുതിര്‍ന്ന അംഗം മീന പള്ളികുന്നേല്‍ എന്നിവര്‍ ആദ്യ ടിക്കറ്റ് സ്വീകരിച്ചു.

തംബോലയുടെ ഒന്നാം സമ്മാനമായ വിയന്ന-കൊച്ചി ടിക്കറ്റ് വാഗ്ദാനം ചെയ്ത, എയര്‍ ഇന്ത്യ മാനേജര്‍ പി. അനില്‍കുമാറിന്റെ അറിയിപ്പ് സദസ്സ് ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. സംഘടനയുടെ യൂറോപ്പ് സെക്രട്ടറി മാത്യു ചെറിയന്‍കാലയയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി റജി മേലഴകത്ത് നന്ദി പറഞ്ഞു. നൂറില്‍ അധികം രാജ്യങ്ങളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഡബ്ലിയു.എം.എഫ് രണ്ടാം ഗ്ലോബല്‍ കണ്‍വന്‍ഷന്‍ 2020 ജനുവരി മൂന്നു മുതൽ അഞ്ചു വരെ ബെംഗ്ലുരിൽ നടക്കും.