ഗോൾവേ∙ ഗോൾവേ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾവേ∙ ഗോൾവേ ഇന്ത്യൻ കൽച്ചറൽ  കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ  സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും  ബന്ധങ്ങൾ പുതുക്കുന്നതിനും അപൂർവം കിട്ടിയ അവസരത്തെ ഏവരും ആഹ്‌ളാദത്തോടെയാണു സ്വീകരിച്ചത്. 

പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും GICCയുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്.

ADVERTISEMENT

മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താൻ ഇക്കാലത്തു നടത്തപെടുന്ന കുൽസിത പ്രവർത്തനങ്ങളെ പ്രവാസികൾ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകൾക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ആഘോഷിക്കാൻ തയ്യാറാകുന്നത് പ്രശംസനീയമാണ്.

കൃത്യം 4 മണിക്ക് ആരംഭിച ആഘോഷങ്ങൾക്കു മുഖ്യാതിഥിയായി ഗോൾവേ സിറ്റിയുടെ മേയർ മി.മൈക്ക് കബ്ബാർഡ് സന്നിഹിതനായിരുന്നു. ആശംസകൾക്ക് ശേഷം ഗോൾവേ സിറ്റി വെസ്റ്റ് കൗൺസിലർ ജോൺ കൊണോലി, ജിസിസി പ്രസിഡന്റ് ജോസഫ് തോമസ് , സെക്രട്ടറി റോബിൻ ജോസ് എന്നിവർ ചേർന്ന് ആഘോഷ രാവിന് തിരി തെളിച്ചതിനു ശേഷം സമൂഹത്തിലെ വിവിധ കലാകാരൻമാർ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങളും ഒഡിസി  ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് എന്നിവയും സാന്റയുടെ വരവും സൗൽബീറ്റ്‌സ് അയർലണ്ട് ഒരുക്കിയ തകർപ്പൻ ഗാനമേളയും ആഘോഷത്തിന് മിഴിവ് ഏകി. 

ADVERTISEMENT

കൊച്ചു കുട്ടികൾ മുതൽ ഏവരും  നൃത്ത  ചെയ്ത്  സന്തോഷത്തോടെയും സൗഹൃദത്തോടെയും പുതുവർഷത്തിലേയ്ക് ചുവടു വച്ചു. 

മികച്ച സംഘാടനത്താലും അവതരണത്താലും ജിഐസിസി ക്രിസ്‌മസ് ആൻഡ്  പുതുവൽസരാഘോഷം ഏവർക്കും വേറിട്ടൊരു അനുഭവം സമ്മാനിച്ചു. റോയൽ കാറ്ററേഴ്സ് തയാറാക്കിയ വിഭവ സമൃദ്ധമായ ഡിന്നറിനുശേഷം പരസ്പരം പുതുവർഷാശംസകൾ നേർന്ന് പിരിഞ്ഞവർ വീണ്ടുമൊരു ഒത്തുചേരലിന് കാത്തിരിക്കുന്നു. സഹകരിച്ചവർക്കും പങ്കെടുത്തവർക്കും  ജിഐസിസി ഹൃദയപൂർവം നന്ദി  അറിയിച്ചിരിക്കുന്നു.