ആഷ്ഫോർഡ് ∙ കെന്റെിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 15–ാമത് ക്രിസ്മസ് പുതുവത്സആഘോഷം 'വെള്ളിത്താരം' ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 3 മണിക്ക് സാംസ്കാരിക സമ്മേളനത്തോടുകൂടി ആരംഭിച്ചു. സമ്മേളനത്തിനു ആഷ്ഫോർഡ് മലയാളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഷ്ഫോർഡ് ∙ കെന്റെിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 15–ാമത് ക്രിസ്മസ് പുതുവത്സആഘോഷം 'വെള്ളിത്താരം' ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 3 മണിക്ക് സാംസ്കാരിക സമ്മേളനത്തോടുകൂടി ആരംഭിച്ചു. സമ്മേളനത്തിനു ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സജി കുമാർ ഗോപാലൻ അധ്യക്ഷത വഹിച്ചു. ആൻ മരിയ, ജിന ജോമോൻ, വിനീത ജോമോൻ എന്നിവരുടെ പ്രാർത്ഥനാഗാനത്തിനുശേഷം വിശിഷ്ടാതിഥിക്കും സദസിനും അസോസിയേഷൻ സെക്രട്ടറി ജോജി കോട്ടക്കൽ സ്വാഗതം ആശംസിച്ചു.

യുകെയിലെ പ്രശസ്ത ലീഗൽ അഡ്‌വൈസറും പ്രസിദ്ധ വാഗ്മിയുമായ അഡ്വ. ജേക്കബ് ഏബ്രഹാം മുഖ്യാതിഥി ആയിരുന്നു. ഈ കാലഘട്ടത്തിൽ അർഹരായ സഹജീവികളോട് കാരുണ്യത്തിന്റെ കരുതലിന്റെ കരസ്പർശം നീട്ടുവാൻ പ്രവാസികളായ നാം ശ്രദ്ധിക്കണമെന്നും, നമ്മുടെ കുട്ടികൾക്ക് ചെറുപ്പം മുതൽ ആർദ്രതയേയും കാരുണ്യത്തേയും പറ്റി ബോധവൽക്കരിക്കണമെന്നും ജേക്കബ് ഏബ്രഹാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

ADVERTISEMENT

ആഷ്ഫോർഡ് മലയാളി അസോസിയേഷൻ 15 വർഷം പൂർത്തിയാക്കിയതിന്റെ പ്രതീകാത്മകമായി 15 നക്ഷത്ര വിളക്കുകൾ പ്രസിഡന്റ് സജി കുമാറും മുഖ്യാതിഥിയായ ജേക്കബ് ഏബ്രഹാമും സംയുക്തമായി ചേർന്ന് തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രഷറാർ ജോസ് കണ്ണൂക്കാടൻ നന്ദി പ്രകാശിപ്പിച്ചു. ജോ. സെക്രട്ടറി സുബിൻ തോമസ് വേദിയിൽ സന്നിഹിതനായിരുന്നു.

മോളി, ജോളി എന്നിവർ യോഗം നിയന്ത്രിച്ചു. ശേഷം മെഗാ മാർഗ്ഗംകളി അരങ്ങേറി. കവിതാ നമ്പ്യാരുടെ മേൽനോട്ടത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച അതീവ ഹൃദ്യവും നയന മനോഹരവുമായ ശാസ്ത്രീയ നൃത്തത്തോടെ വെള്ളിത്താരത്തിന് ആരംഭം കുറിച്ചു. 60–ൽ പരം കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച വെള്ളിത്താരം എന്ന നൃത്ത സംഗീത ശിൽപവും കൊച്ചു കുട്ടികളും ക്രിസ്മസ് പാപ്പായും ചേർന്നവതരിപ്പിച്ച പാപ്പാ നൃത്തവും നീല ചിറകുകൾ ഏന്തിയ മാലാഖമാരുടെ ഏയ്ഞ്ചൽ ഡാൻസും അരങ്ങേറി.

ADVERTISEMENT

കൂടാതെ ക്ലാസ്സിക്കൽ ഡാൻസ്, ഭക്തിഗാനം, കാരൾ ഗാനം, കുട്ടികളുടെ കൊയർ, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് സ്കിറ്റ് എന്നിവയാൽ വെള്ളിത്താരം കൂടുതൽ സമ്പന്നമായി. തുടർന്ന് നടന്ന ജിന്റിൽ ബേബിയുടെ ഡിജെ സദസിനെ ഇളക്കി മറിച്ചു.

വെള്ളിത്താരം വൻ വിജയമാക്കിതീർക്കുവാൻ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികൾക്കും പ്രോഗ്രാം കമ്മറ്റിക്കും പ്രോഗ്രാം കമ്മറ്റി കൺവീനറായ ജോൺസൻ മാത്യൂസ് നന്ദി അറിയിച്ചു.