ടാല്ലഹസി (ഫ്‌ളോറിഡ) ∙ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ഫോര്‍ട്ട്‌ബ്രെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ജനുവരി 11 ന് ആഘോഷ പരിപാടികള്‍ നടത്തി. അംഗങ്ങളുടെ കൂട്ടായ്മയോടെ നടത്തിയ അലങ്കാരം പരിപാടികള്‍ക്ക് മാറ്റു നല്‍കി. മേരി റോബിന്‍സണ്‍, ലാലി ആല്‍ബര്‍ട്ട് എന്നിവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാല്ലഹസി (ഫ്‌ളോറിഡ) ∙ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ഫോര്‍ട്ട്‌ബ്രെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ജനുവരി 11 ന് ആഘോഷ പരിപാടികള്‍ നടത്തി. അംഗങ്ങളുടെ കൂട്ടായ്മയോടെ നടത്തിയ അലങ്കാരം പരിപാടികള്‍ക്ക് മാറ്റു നല്‍കി. മേരി റോബിന്‍സണ്‍, ലാലി ആല്‍ബര്‍ട്ട് എന്നിവര്‍ കുട്ടികളുമായി ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മലയാളി അസോസിയേഷനിലെ യുവതലമുറക്കാരായ ഫര്‍സാന്‍ ഷിജു, വിശ്വനാഥ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു അവലോകനം നടത്തി. അംഗങ്ങള്‍ ചേര്‍ന്നു ആലപിച്ച കരോള്‍ ഗാനങ്ങള്‍ പരിപാടികള്‍ക്കു പകിട്ടേകി. ക്രിസ്മസിന്റെ പരമ്പരാഗതമായ സമ്മാനം പങ്കിടല്‍ എല്ലാവരും ചേര്‍ന്നു നന്നായി ആസ്വദിച്ചു. വിവിധയിനം പരിപാടികളും വിജയികൾക്ക് സമ്മാനദാനവും നടത്തി.

ADVERTISEMENT

യുവതലമുറക്കാരായ ലക്ഷ്മി നാരായണ്‍, ശിൽപ ഷിജു, സ്‌നേഹ ഗിരി എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടും, മലയാളി കുടുംബങ്ങള്‍ ചേര്‍ന്നു നടത്തിയ നൃത്ത ചുവടുകളോടെയും പരിപാടികള്‍ക്ക് സമാപനം കുറിച്ചു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍, ഭാരവാഹികളായ നിദ ഫ്‌ലെമിയോന്‍, ശീതള്‍ കോട്ടായി, സോണിയ പ്രദീപ്, സുജിത് പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.