ബര്‍ലിന്‍ ∙ ആഗോളതലത്തില്‍ കോവിഡ് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്‍കി.

ബര്‍ലിന്‍ ∙ ആഗോളതലത്തില്‍ കോവിഡ് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ആഗോളതലത്തില്‍ കോവിഡ് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ആഗോളതലത്തില്‍ കോവിഡ് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാന്‍ ജര്‍മനി ഒന്നര ബില്യന്‍ യൂറോ കൂടി നല്‍കി. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് തുക നല്‍കുന്നതെന്ന് ധനമന്ത്രി ഒലാഫ് ഷോള്‍സ്. നേരത്തെ 600 മില്യന്‍ യൂറോ ജര്‍മനി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് അടുത്ത സഹായം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വാക്സീന്‍ വിതരണം ഉറപ്പാക്കണമെന്ന് ജി7 ഉച്ചകോടിയില്‍ തീരുമാനമെടുത്തിരുന്നു.

ADVERTISEMENT

ജര്‍മനിയില്‍ മ്യൂട്ടേഷന്‍ ബി 117 വേരിയന്റ് ശക്തമാവുന്നു

കൊറോണ കേസ് ഉയരുന്നതിനെക്കുറിച്ച് ജര്‍മ്മനി വീണ്ടും ആശങ്കപ്പെടുന്നു, കാരണം ആര്‍മൂല്യം ഒന്നിനേക്കാള്‍ കൂടുതലായി വരികയാണന്ന് ആര്‍കെഐ തലവന്‍ ലോതര്‍ വൈലര്‍ പറഞ്ഞു. ആഴ്ചകളിലൊരിക്കല്‍ ഒന്നിനു മുകളിലുള്ള ആര്‍ മൂല്യത്തിന്റെ ഉയര്‍ച്ച ജര്‍മ്മനിയില്‍ പാന്‍ഡെമിക് സാഹചര്യം വീണ്ടും വഷളാകാന്‍ സാധ്യതയുണ്ടന്നാണ് ആര്‍കെഐ മേധാവിയുടെ മുന്നറിയിപ്പ്.

ADVERTISEMENT

വെള്ളിയാഴ്ച വൈകുന്നേരം റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) കണക്കു പ്രകാരം ശരാശരി പകര്‍ച്ചവ്യാധി ആര്‍നമ്പര്‍ 1.01 ആയി ഉയര്‍ന്നു.

1.01 ന്റെ ആര്‍മൂല്യം അര്‍ത്ഥമാക്കുന്നത് 100 രോഗബാധിതരായ ആളുകള്‍ 101 പേരെ ഗണിതശാസ്ത്രപരമായി ബാധിക്കുന്നു എന്നാണ്. ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും കൂടുതല്‍ പകര്‍ച്ചവ്യാധി വൈറസ് വകഭേദങ്ങള്‍ പടരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

ADVERTISEMENT

വരും സമീപ ആഴ്ചകളിലെ താഴ്ന്ന പ്രവണത ഇപ്പോള്‍ തുടരുകയില്ല എന്നാണ് ആര്‍കെഐ മേധാവി പറയുന്നത്. ഈ പ്രവണതയിലെ മാറ്റം പുതിയ കേസുകളുടെ എണ്ണത്തിലും പ്രതിഫലിച്ചു, ജര്‍മ്മനിയിലെ ആരോഗ്യ അധികൃതര്‍ 9,164 പുതിയ അണുബാധകള്‍ ആര്‍കെഐക്ക് റിപ്പോര്‍ട്ട് ചെയ്തു. അത് കഴിഞ്ഞ ശനിയാഴ്ചയേക്കാള്‍ 10 ശതമാനം കൂടുതലാണ്.

കൂടാതെ, 24 മണിക്കൂറിനുള്ളില്‍ 490 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡെന്‍മാര്‍ക്ക് ഇപ്പോള്‍ ജര്‍മ്മനിയിലേക്കുള്ള നിരവധി ചെറിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.ഫ്ലെന്‍സ്ബര്‍ഗില്‍ അര്‍ദ്ധരാത്രി മുതല്‍ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്. ശനിയാഴ്ച വരെ, രാത്രി 9 നും രാവിലെ 5 നും ഇടയില്‍ ഒരു രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു.

വൈറല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത്, നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ ഇളവ് ചെയ്യുന്നതിനെതിരെ തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍ മുന്നറിയിപ്പ് നല്‍കി.