ലണ്ടന്‍ ∙ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കുറവ് പരിഹരിക്കാനായി സ്വകാര്യ ഏജന്‍സി ജീവനക്കാരെ നിയോഗിക്കുക വഴി 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ചിലവഴിച്ചതെന്ന കണക്കുകൾ പുറത്തു വന്നു. എന്‍എച്ച്എസിന് സേവനങ്ങള്‍ നല്‍കുന്ന രണ്ടു കമ്പനികളുടെ വരുമാനത്തില്‍ 80% വരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍ ∙ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കുറവ് പരിഹരിക്കാനായി സ്വകാര്യ ഏജന്‍സി ജീവനക്കാരെ നിയോഗിക്കുക വഴി 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ചിലവഴിച്ചതെന്ന കണക്കുകൾ പുറത്തു വന്നു. എന്‍എച്ച്എസിന് സേവനങ്ങള്‍ നല്‍കുന്ന രണ്ടു കമ്പനികളുടെ വരുമാനത്തില്‍ 80% വരെയാണ് വര്‍ധന.

Also Read: പ്രവാസികളുടെ പ്രിയ താരം, ആ പിറന്നാൾ സമ്മാനം; ഇന്നസന്റിന്റെ ഓർമകളിൽ യുഎഇയിലെ സുഹൃത്ത്

ADVERTISEMENT

ജീവനക്കാരുടെ ക്ഷാമം മൂലം സ്വകാര്യ ഏജൻസികളുടെ സഹായം തേടാതെ മാർഗമില്ലെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ നിലപാട്. 2021-ല്‍ ഇംഗ്ലണ്ടില്‍ ഏജന്‍സി ജീവനക്കാര്‍ക്കായി ഏകദേശം 3 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ചെന്നാണ് കണക്ക്. ഒരൊറ്റ ഷിഫ്റ്റിന് ഏജൻസി ഡോക്ടര്‍ക്ക് 5200 പൗണ്ട് നല്‍കിയ ആശുപത്രിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഴ്സുമാർക്ക് 300 മുതൽ 500 വരെ നൽകാറുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസിന് ഡോക്ടര്‍മാരെ സപ്ലൈ ചെയ്യുന്നതില്‍ മുന്നിലുള്ള മെഡാക്സ് ഹെല്‍ത്ത്കെയര്‍ 2019 മുതല്‍ 2021 വരെ 160.9 മില്ല്യണ്‍ പൗണ്ട് നേടിയെന്നാണ് കണക്കുകള്‍. 80 ശതമാനമാണ് ഇവരുടെ വരുമാന വര്‍ധന. മറ്റൊരു ഹെല്‍ത്ത്കെയര്‍ പ്രൊഫഷണല്‍ ഏജൻസിയായ ഐഡി മെഡിക്കല്‍ 2022 ല്‍ 145.4 മില്ല്യണ്‍ പൗണ്ട് ടേണോവറാണ് നേടിയത്.

ADVERTISEMENT

നഴ്സുമാരുടെയും, ഡോക്ടര്‍മാരുടെയും എണ്ണക്കുറവ് മൂലം രോഗികളെ പരിചരിക്കാന്‍ ജീവനക്കാരെ അധികമായി ആവശ്യം വരുന്നുവെന്ന് ആശുപത്രികളും സമ്മതിക്കുന്നു. എന്നാൽ, ഏജൻസി ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന തുക ആശുപത്രി ജീവനക്കാർക്ക് ശമ്പള വർധന ആയി നൽകിയിരുന്നെങ്കിൽ ജീവനക്കാരുടെ ക്ഷാമം ഇത്രത്തോളം ഉണ്ടാകില്ലെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.