ഷാർജ ∙ മലയാള മനോരമയുടെ ഹോസ്പിറ്റൽ അപോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ക്വിക്ഡോക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഹെൽത്ത് കെയർ എക്സിബിഷൻ എക്സ്പോ സെന്ററിൽ ഇന്ന് ആരംഭിക്കും....

ഷാർജ ∙ മലയാള മനോരമയുടെ ഹോസ്പിറ്റൽ അപോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ക്വിക്ഡോക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഹെൽത്ത് കെയർ എക്സിബിഷൻ എക്സ്പോ സെന്ററിൽ ഇന്ന് ആരംഭിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാള മനോരമയുടെ ഹോസ്പിറ്റൽ അപോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ക്വിക്ഡോക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഹെൽത്ത് കെയർ എക്സിബിഷൻ എക്സ്പോ സെന്ററിൽ ഇന്ന് ആരംഭിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാള മനോരമയുടെ ഹോസ്പിറ്റൽ അപോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ക്വിക്ഡോക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഹെൽത്ത് കെയർ എക്സിബിഷൻ എക്സ്പോ സെന്ററിൽ ഇന്ന് ആരംഭിക്കും. രാവിലെ 11ന് ആരംഭിക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമണ്. എക്സ്പോ സെന്ററിലെ കോൺഫറൻസ് ഹാളിലാണ് പ്രദർശനം. നാളെ രാവിലെ പതിനൊന്നിന് പ്രദർശനത്തിന്റെ ഔപചാരിക ഉദ്ഘാടനം സേവ (ഷാർജ ഇല്കട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) ചെയർമാൻ ഡോ. റാഷിദ് അല്ലീം നിർവഹിക്കും. നാട്ടിൽ ലഭിക്കുന്ന മികച്ച ചികിത്സാ പാക്കേജുകൾ പരിചയപ്പെടാനും ആകർഷകമായ ഡിസ്കൗണ്ടുകൾ നേടാനും അവസരമുണ്ട്. ഫോൺ: 00917012612323, 8086137088, ഇമെയിൽ:support@qkdoc.com



ഡോക്ടറോടു ചോദിക്കാം

20% നിരക്ക് ഇളവോടെ കോട്ടയം വല്ലഭശ്ശേരി ഹോമിയോപ്പതിയുടെ ചികിത്സ ലഭിക്കും. വിവിധ രോഗങ്ങൾക്ക് ഡോ. ബിനോയ് വല്ലഭശ്ശെരി ചികിത്സ നിർദേശിക്കും. തുടർ ചികിത്സയ്ക്കായി വെബ് ക്ലിനിക് സൗകര്യമുണ്ട്. സന്ദർശകർക്ക് അടുത്ത വർഷം വരെ ചികിത്സാ നിരക്കിൽ ഇളവ് നൽകുന്ന കൂപ്പണും ലഭിക്കും. പ്രസവസംബന്ധമായ സങ്കീർണ പ്രശ്നങ്ങൾക്കുള്ള പരിഹാരമായ ക്രെഡൻസ് ഹോസ്പിറ്റലും പ്രദർശനത്തിലുണ്ട്. ഡോ.ശാന്തമ്മ മാത്യുവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജി ഡിപ്പാർട്മെന്റിൽ വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സ ലഭ്യമാണ്. ചികിത്സാ ചെലവിൽ 10 ശതമാനം കുറവാണ് വന്ധ്യതാ ചികിത്സാ രംഗത്തെ ഡ്രീംഫ്ലവർ IVFസെന്റർ നൽകുന്നത്.
ബീജസംഖ്യ കുറവുള്ളവർക്കു വേണ്ട ICSI ചികിത്സയും മറ്റു വിവിധ ചികിത്സകളും ലഭ്യമാണ്. പ്രമേഹം, ത്വക് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ആയുർവേദ ചികിത്സയ്ക്കു കേരള ആയുർവേദ സമാജം 15 ശതമാനം ഇളവ് നൽകുന്നു. ബോൺ & ജോയിന്റ് ചികിത്സയ്ക്കു മികച്ച സൗകര്യങ്ങളുള്ള ഡോ.ഐസക്സ് ബോൺ &ജോയിന്റ് സ്പെഷ്യൽറ്റി ഹോസ്പിറ്റലും പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT



ചിത്ര രചനാ മത്സരം

പ്രദർശനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചിത്ര രചനാ മത്സരം ഉണ്ടായിരിക്കും. ഇന്നു വൈകിട്ട് നാലിനാണ് 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരം. ആരോഗ്യമാണ് സമ്പത്ത് എന്നതാണ് വിഷയം. പേപ്പർ, കളർ, പെൻസിൽ, ബ്രഷ് തുടങ്ങിയവ മത്സരാർഥികൾ കൊണ്ടുവരണം. റജിസ്ട്രേഷൻ സൗജന്യം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ. കരിയർ ഗൈഡൻസ് വിദഗ്ധൻ വിപിൻ വി.റോളണ്ടുമായും കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് സൌകര്യവുമുണ്ട്.




പങ്കാളികളെ കണ്ടെത്താം, സമ്മാനവും

യോജ്യരായ പങ്കാളികളെ കണ്ടെത്താനും എക്സിബിഷനിൽ അവസരം ലഭിക്കും. എംഫോർ മാരി ഡോട് കോമിന്റെ പ്രത്യേക സ്റ്റാളിൽനിന്ന് വിവിധ പാക്കേജുകളെക്കുറിച്ച് മനസ്സിലാക്കാം. എം 4മാരി സബ്സ്ക്രിപ്ഷൻ എടുക്കുന്ന 2 പേർക്ക് കുമരകത്തെ സൂറി കേരള റിസോർട്ട് ആൻഡ് സ്പായുടെ താമസ പാക്കേജ് സൗജന്യമായി ലഭിക്കും.

ADVERTISEMENT



5000 രൂപ വരെ കിഴിവ്

20 ഭാഗ്യശാലികൾക്ക് നാട്ടിൽ പോകാൻ ടിക്കറ്റിന് 2000 മുതൽ 5000 രൂപയുടെ വരെ നിരക്കിളവ് അക്ബർ ട്രാവൽസ് വാഗ്ദാനം ചെയ്യുന്നു.