അബുദാബി ∙ വേനലവധിക്കാലം അവിസ്മരണീയമാക്കാൻ യാസ് ഐലൻഡിലെ 3 തീം പാർക്കുകൾ ഒരുങ്ങി. ഫെറാറി വേൾഡ്, യാസ് വാട്ടർ തീം പാർക്ക്, വാർണർ ബ്രോസ് എന്നിവയാണു സന്ദർശകരെ വരവേൽക്കുന്നത്....

അബുദാബി ∙ വേനലവധിക്കാലം അവിസ്മരണീയമാക്കാൻ യാസ് ഐലൻഡിലെ 3 തീം പാർക്കുകൾ ഒരുങ്ങി. ഫെറാറി വേൾഡ്, യാസ് വാട്ടർ തീം പാർക്ക്, വാർണർ ബ്രോസ് എന്നിവയാണു സന്ദർശകരെ വരവേൽക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വേനലവധിക്കാലം അവിസ്മരണീയമാക്കാൻ യാസ് ഐലൻഡിലെ 3 തീം പാർക്കുകൾ ഒരുങ്ങി. ഫെറാറി വേൾഡ്, യാസ് വാട്ടർ തീം പാർക്ക്, വാർണർ ബ്രോസ് എന്നിവയാണു സന്ദർശകരെ വരവേൽക്കുന്നത്. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ ഉൾപ്പെടെ ലോക റെക്കോർഡ് നേടിയ നിരവധി വിനോദങ്ങളാണു ഫെറാറി വേൾഡിനെ ആകർഷകമാക്കുന്നത്. ലോകത്തെ ആദ്യത്തെ ബൈ പ്ലെയിൻ റോളർ കോസ്റ്റർ 3 ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഫെറാറി വേൾഡിലെ വിനോദ വിസ്മയങ്ങൾ ഒരു ദിനം മുഴുവൻ ഇവിടെ തങ്ങാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചുള്ള വിനോദങ്ങളിൽ ഏർപ്പെടാമെന്നതിന് പുറമെ ഇടയ്ക്കിടെ പ്രത്യേക കലാവിരുന്നും ജനങ്ങളെ കയ്യിലെടുക്കുന്നുണ്ട്. ഫെറാറി പ്രമേയങ്ങളിലുള്ള റൈഡുകളാണു വാഹന കമ്പക്കാരെ ആകർഷിക്കുന്നത്. നിമിഷങ്ങൾക്കകം ഫെറാറി കാറിന്റെ ടയർ മാറ്റാനുള്ള സൗഹൃദ മത്സരങ്ങളും  വിവിധ സമയങ്ങളിലായി 4 ലൈവ് പ്രദർശനങ്ങളും സന്ദർശകരെ പിടിച്ചുനിർത്തുന്നു.

ADVERTISEMENT

ലോകത്തെ ഏറ്റവും വേഗമേറിയ എഫ് വൺ കാറുകൾ അടുത്തറിയണമെങ്കിൽ ഫെറാറി വേൾഡിൽ തന്നെ എത്തണം. വിഭവസമൃദ്ധമായ ഭക്ഷണശാലകളാണു മറ്റൊരു പ്രത്യേകത. ഓരോരുത്തരുടെയും അഭിരുചിക്ക് അനുസരിച്ചുള്ള വിവിധ ഭക്ഷണശാലകൾ ഇവിടെയുണ്ട്. കൂടാതെ ഇഷ്ടപ്പെട്ട വിഭവങ്ങളെടുത്ത് രുചികരമായ സാലഡും സാൻഡ് വിച്ചും സ്വന്തമായി ഉണ്ടാക്കി കഴിക്കാമെന്നതാണു ഭക്ഷണ പ്രേമികളെ ആകർഷിക്കുന്നത്. വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് രാത്രി 11 വരെ തീം പാർക്കിന്റെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്.