അബുദാബി ∙ പോളണ്ടിലെ കാറ്റൊവൈസിൽ ഓഗസ്റ്റ് 4 മുതൽ 11 വരെ നടക്കുന്ന ബിഡബ്ല്യുഎഫ് ലോക സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 24 അംഗ സംഘത്തിൽ മലയാളികൾ ഉൾപെടെ 22 പേർ ഇന്ത്യക്കാർ. തിരുവനന്തപുരം സ്വദേശികളായ അബ്ദുൽ ലത്തീഫ്, സന്തോഷ്കുമാർ വക്കം, എലിസബത് മാത്യു, തൃശൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പോളണ്ടിലെ കാറ്റൊവൈസിൽ ഓഗസ്റ്റ് 4 മുതൽ 11 വരെ നടക്കുന്ന ബിഡബ്ല്യുഎഫ് ലോക സീനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 24 അംഗ സംഘത്തിൽ മലയാളികൾ ഉൾപെടെ 22 പേർ ഇന്ത്യക്കാർ.

തിരുവനന്തപുരം സ്വദേശികളായ അബ്ദുൽ ലത്തീഫ്, സന്തോഷ്കുമാർ വക്കം, എലിസബത് മാത്യു, തൃശൂർ സ്വദേശികളായ സന്തോഷ് കെമ്പരത്ത്, ബാബു എസ്. ആനന്ദ്, സുനിൽ രാമനാഥൻ, രാകേഷ് രാമകൃഷ്ണൻ എറണാകുളം, അമൃത കുട്ടിക്കൃഷ്ണൻ കണ്ണൂർ എന്നിവരാണ് സംഘത്തിലെ മലയാളികൾ. ബ്രിട്ടൻ, ശ്രീലങ്കൻ സ്വദേശികളായ 2 വനിതകളുമുണ്ട് കൂട്ടത്തിൽ. യുഎഇ ടേബിൾ ടെന്നിസ് ആൻഡ് ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഘം പോളണ്ടിലേക്കു യാത്ര തിരിക്കുന്നത്. വിദേശികളെ ദേശീയ ടീമിൽ ചേർക്കാമെന്ന നിയമ ഭേദഗതിപ്രകാരമാണ് യുഎഇയ്ക്കുവേണ്ടി വിദേശികൾ കുപ്പായമണിയുന്നത്.

ADVERTISEMENT

23 വർഷമായി അബുദാബിയിൽ ജീവിക്കുന്ന തനിക്ക് യുഎഇയുടെ ജഴ്സി അണിയാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നു ടീം മാനേജർമാരിൽ ഒരാളും കളിക്കാരനുമായ അബ്ദുൽ ലത്തീഫ് പറഞ്ഞു. കൊച്ചിയിൽ മുൻപ് നടന്ന ചാംപ്യൻഷിപ്പിൽ 60ന് മുകളിലുള്ള വിഭാഗത്തിൽ അബ്ദുൽലത്തീഫ് മത്സരിച്ചിരുന്നു. യുഎഇയിലെ പ്രമുഖ ടൂർണമെന്റിൽ മികവുതെളിയിച്ചവരാണ് കളിക്കാരെന്നും സംഘത്തിലെ 5 പേരൊഴികെ മറ്റെല്ലാവരും ഒരു രാജ്യത്തിനുവേണ്ടി കളിക്കുന്നത് ഇതാദ്യമാണെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

35 മുതൽ 75 വയസുവരെയുള്ള മുതിർന്നവരുടെ ചാംപ്യൻഷിപ്പിൽ യുഎഇ പങ്കെടുക്കുന്നതും ഇതാദ്യം. പുരുഷന്മാരുടെ സിംഗിൾസ്, ഡബിൾ‍സ്‌, വനിതകളുടെ സിംഗിൾസ്, ഡബിൾ‍സ്‌,  മിക്സഡ് ഡബിൾ‍സ്‌ എന്നീ ഇനങ്ങളിലെല്ലാം യുഎഇ സംഘം മാറ്റുരയ്ക്കും. 

ADVERTISEMENT

1500 പേർ മത്സരത്തിൽ പങ്കെടുക്കും. 2003ൽ ആരംഭിച്ച ചാംപ്യൻഷിപ്പ് 2 വർഷത്തിൽ ഒരിക്കലാണു നടക്കുക.