ദുബായ്∙ ദുബായിലെ ആമർ കേന്ദ്രങ്ങൾ ഈ വർഷത്തെ ആദ്യത്തെ ആറ് മാസത്തിനുള്ളിൽ 1.07 ദശലക്ഷത്തിലേറെ വീസയുൾപ്പെടെയുള്ള സേവന ഇടപാടുകൾ പൂർത്തിയാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ ആമർ കേന്ദ്രങ്ങൾ ഈ വർഷത്തെ ആദ്യത്തെ ആറ് മാസത്തിനുള്ളിൽ 1.07 ദശലക്ഷത്തിലേറെ വീസയുൾപ്പെടെയുള്ള സേവന ഇടപാടുകൾ പൂർത്തിയാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷം കൂടുതൽ ഇടപാടുകൾ നടത്തി. 

847.476 സേവന- ഇടപാടുകളാണ് കഴിഞ്ഞ വർഷം ഈ  സമയത്ത്  നൽകിയതെന്ന് അൽ മറി പറഞ്ഞു. കഴിഞ്ഞ ദിവസം ജിഡിആർഎഫ് എ ദുബായ്  ഹെഡ്ക്വാട്ടേഴ്‌സിൽ വിളിച്ചു ചേർത്ത ആമർ സെന്റർ ഉടമകളുടെയും മാനേജ്‌മെന്റുകളുടെയും മൂന്നാമത്  യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള 69  മാതൃകാ ആമർ കേന്ദ്രങ്ങങ്ങൾ വഴി ഇടപാടുകൾ ഏറെയും നൽകി. ആമർ സേവനങ്ങൾ ലഭിക്കുന്ന ചില തസ്ഹീൽ സെന്ററുകൾ വഴിയും വീസ സേവന ഇടപാടുകൾ പൂർത്തിയാക്കി.

ADVERTISEMENT

നൽകുന്നത് രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങൾ

ദുബായിലെ വീസ സേവന-അപേക്ഷ ഇടപാടുകളുടെ കാര്യക്ഷമത കൂടുതൽ  വർധിപ്പിക്കുവാനും ഏറ്റവും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള സ്റ്റാൻഡേർഡ് സേവന കേന്ദ്രങ്ങളാണ് ആമർ സെന്ററുകളെന്ന് യോഗത്തിൽ മോഡറേറ്റായ ജിഡിആർഎഫ് എ ദുബായ് ആമർ സേവന വിഭാഗം ഡയറക്ടർ മേജർ സലിം ബിൻ അലി പറഞ്ഞു.  സെന്ററുകളിൽ നടപ്പാക്കുന്ന സ്വദേശിവത്കരണത്തെ കുറിച്ച് ചർച്ച ചെയ്തു. കേന്ദ്രങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സേവന നടപടി ക്രമങ്ങളിൽ മികച്ച പരിശീലനം ലഭിച്ചവരുടെയും യോഗ്യതള്ളവരുടെയും സേവനങ്ങൾ ജിഡിആർഎഫ്എ ദുബായുടെ സേവന-വിതരണ സംവിധാനം കൂടുതൽ ഏകോപിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

96% ഉപയോക്താക്കളും സംത്യപ്തർ

ആമർ സേവനങ്ങളിൽ 96 % ഉപയോക്താകളും സംത്യപ്തരാണെന്ന് പുതിയ സർവേ. എൻട്രി പെർമിറ്റുകൾ, റെസിഡൻസി വീസ എടുക്കൽ, പുതുക്കൽ, ക്യാൻസൽ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ഒട്ടേറെ സേവങ്ങളാണ് നൽകുന്നത്. സേവനങ്ങളുടെ നിജസ്ഥിതി അറിയാനും ഗുണനിലവാരം അളക്കാനും ലക്ഷ്യമിട്ടുള്ള സർവേയിലാണ് സംത്യപ്തി അധികൃതർ മനസിലാക്കിയത്. കുറഞ്ഞ മാർക്ക് നേടിയ ചില സെന്ററുകൾക്ക് നിലവാരം മെച്ചപ്പെടുത്താനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സേവന വിഭാഗം ഡയറക്ടർ മേജർ സലിം ബിൻ അലി പറഞ്ഞു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ കാഴ്ചപാടുകൾക്ക് അനുസരിച്ചാണ് പൊതു ജനങ്ങൾക്ക് സന്തോഷകരമായ സേവനങ്ങൾ ജിഡിആർഎഫ്എ നടപ്പിലാക്കുന്നതെന്ന് അൽ മറി പറഞ്ഞു. 

ADVERTISEMENT