ദുബായ് ∙ ഈ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ പ്രകാശനം ചെയ്യുന്ന “നെവർ റിപ്പയർ ആൻ ആക്‌സിഡന്റ് വെഹിക്കിൾ”;‘റീ ബിൽഡ് ഫോർ യുവർ സേഫ്റ്റി’ എന്ന ഇംഗ്ലീഷ് പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ പി .അജോയ് കുമാർ പറയുന്നു.ആധുനിക വാഹനങ്ങൾ അവയുടെ ആകാര ഭംഗിയിലും സാങ്കേതിക തികവിലുമേറെ അവയുടെ സുരക്ഷാ സംവിധാനത്താൽ മുൻ

ദുബായ് ∙ ഈ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ പ്രകാശനം ചെയ്യുന്ന “നെവർ റിപ്പയർ ആൻ ആക്‌സിഡന്റ് വെഹിക്കിൾ”;‘റീ ബിൽഡ് ഫോർ യുവർ സേഫ്റ്റി’ എന്ന ഇംഗ്ലീഷ് പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ പി .അജോയ് കുമാർ പറയുന്നു.ആധുനിക വാഹനങ്ങൾ അവയുടെ ആകാര ഭംഗിയിലും സാങ്കേതിക തികവിലുമേറെ അവയുടെ സുരക്ഷാ സംവിധാനത്താൽ മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഈ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ പ്രകാശനം ചെയ്യുന്ന “നെവർ റിപ്പയർ ആൻ ആക്‌സിഡന്റ് വെഹിക്കിൾ”;‘റീ ബിൽഡ് ഫോർ യുവർ സേഫ്റ്റി’ എന്ന ഇംഗ്ലീഷ് പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ പി .അജോയ് കുമാർ പറയുന്നു.ആധുനിക വാഹനങ്ങൾ അവയുടെ ആകാര ഭംഗിയിലും സാങ്കേതിക തികവിലുമേറെ അവയുടെ സുരക്ഷാ സംവിധാനത്താൽ മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഈ മാസം 30ന് ഷാർജ എക്സ്പോ സെന്ററിൽ പ്രകാശനം ചെയ്യുന്ന “നെവർ റിപ്പയർ ആൻ ആക്‌സിഡന്റ് വെഹിക്കിൾ”;‘റീ ബിൽഡ് ഫോർ യുവർ സേഫ്റ്റി’  എന്ന ഇംഗ്ലീഷ് പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ പി .അജോയ് കുമാർ പറയുന്നു.ആധുനിക വാഹനങ്ങൾ അവയുടെ ആകാര ഭംഗിയിലും സാങ്കേതിക തികവിലുമേറെ അവയുടെ സുരക്ഷാ സംവിധാനത്താൽ മുൻ തലമുറ വാഹനങ്ങളെ അപേക്ഷിച്ചു വളരെ മുൻപിലാണ്. ഇവയുടെ സവിശേഷമായ സുരക്ഷയുടെ അടിസ്ഥാനത്തിലുള്ള നിർമാണം അപകടങ്ങൾ ഒഴിവാക്കുവാനും അഥവാ സംഭവിച്ചാൽ യാത്രികരെ സംരക്ഷിച്ചു നിർത്തുന്നതിനും ഉപകാരപ്പെടുന്നു. 

എന്നാൽ ഒരു വാഹനം അപകടത്തിൽപ്പെടുമ്പോൾ ഈ സുരക്ഷാസംവിധാനങ്ങളും തകരാറിലാകുന്നു. ഇവ ശരിയായ രീതിയിൽ പുനഃസ്ഥാപിച്ചാൽ മാത്രമേ ആ വാഹനം സുരക്ഷിതമായി പുനരുപയോഗിക്കുവാൻ സാധിക്കുകയുള്ളു. നിർഭാഗ്യമെന്നു പറയെട്ടെ മിക്കവാറും അങ്ങനെ സംഭവിക്കുന്നില്ല എന്നു കാണാം. ഈ പുസ്തകം ഒരു സാധാരണ വാഹന ഉപയോക്താവിനെ ശരിയായ രീതിയിൽ അവരുടെ വാഹനം അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കുവാൻ സഹായിക്കുന്നു . കൂടാതെ ഈ പുസ്തകം എൻജിനീയറിങ് , ഡിപ്ലോമ , ഐടിഐ, മറ്റു സാങ്കേതിക മേഖലകളിൽ പഠിക്കുന്നവർ ,ആക്‌സിഡന്റ് റിപ്പയറിങ് രംഗത്തെ സാങ്കേതിക വിദഗ്ധർ , ഇൻഷുറൻസ് കമ്പനികൾ മുതലായവർക്കു  വളരെ ഉപകാരപ്രദമാണ്. 

ADVERTISEMENT

ആധുനിക വാഹനങ്ങളെ കുറിച്ചുള്ള ഒരു തെറ്റായ ധാരണ അവ പഴയ തലമുറ വാഹനങ്ങൾ പോലെ ബോഡി ആഘാതങ്ങൾ താങ്ങുവാൻ കരുത്തില്ല എന്നുള്ളതാണ് . അത് തെറ്റായ ഒരു ധാരണയാണ് . ആധുനിക വാഹനങ്ങൾ ഇടിയുടെ ആഘാതം ഏറ്റുവാങ്ങി രൂപഭേദം സംഭവിക്കുന്നു.അതുകൊണ്ടുതന്നെ ഇടിയുടെ ഊർജം യാത്രക്കാരിലേയ്ക്ക് എത്തിച്ചേരുന്നത് വളരെ കുറയ്ക്കുന്നു. .ഇവയുടെ നിർമിതി അതി സങ്കീർണമാണ് അതുപോലെ അവയുടെ റിപ്പയറിങ്ങും . ഇത്തരം വാഹനങ്ങൾ ശരിയായ രീതിയിൽ റിപ്പയർ ചെയ്തില്ലെങ്കിൽ അവ വീണ്ടും ഉപയോഗിക്കുന്നത് അപകടസാധ്യത ഉണ്ടാക്കും. 

അപകട സമയത്തു ആധുനിക വാഹനങ്ങൾ യാത്രക്കാരെ രക്ഷിക്കുവാൻ ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു . യാത്രികരുടെ സുരക്ഷയാണ് പരമ പ്രധാനം . ഇവ റിപ്പയർ ചെയ്തു പുനരുപയോഗിക്കുന്ന കാര്യം ഒരു വിദഗ്‌ധനു മാത്രമേ തീരുമാനിക്കുവാൻ സാധിക്കുകയുള്ളു. ഈ പുസ്തകത്തിൽ , ശരിയായ രീതിയിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വിധവും അത് എപ്രകാരം ഉറപ്പുവരുത്തുവാൻ കഴിയും എന്നതിനെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു . സങ്കീർണമായ സാങ്കേതിക കാര്യങ്ങൾ തുടക്കം മുതൽ അവസാനം വരെ ചിത്രങ്ങൾ മുഖേന വിശദമാക്കുന്നു . കൂടാതെ ചോദ്യോത്തര ശൈലിയിൽ പ്രദിപാദിച്ചിരിക്കുന്നതിനാൽ വായനക്കാർക്കു വിഷയത്തിലേക്കു വളരെ വേഗം കടന്നു പോകുവാൻ കഴിയുന്നു.

ADVERTISEMENT

മൂന്നു പതിറ്റാണ്ടുകളായി ഞാൻ ആക്സിഡന്റ് റിപ്പയർ രംഗത്തു പ്രവർത്തിക്കുന്നു. ഈ കാലഘട്ടത്തിനുള്ളിൽ വിവിധ തരത്തിലുള്ള വാഹനങ്ങൾ പുനർനിർമിച്ച പ്രവർത്തന പരിചയമുണ്ട് .ഇക്കാലമത്രയും  പ്രവർത്തന മണ്ഡലം മധ്യപൂർവദേശത്ത് ആയിരുന്നതിനാൽ തന്നെ ലോകത്തുള്ള വിവിധ തരം വാഹനങ്ങൾ റിപ്പയർ ചെയ്യിപ്പിച്ചുള്ള വലിയ അനുഭവ സമ്പത്തു മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നതോടൊപ്പം ശരിയായ രീതിയിലുള്ള ആക്സിഡന്റ് റിപ്പയറിങ്‌ നടത്താത്തതിന്റെ ആവശ്യകത അടിവരയിട്ട് പറയുകയും ചെയ്യുന്നു. 

സാങ്കേതിക വൈവിധ്യം നേടിയ വിദഗ്ദ്ധരുടെ അഭാവം ആക്സിഡന്റ് റിപ്പയറിങ് രംഗത്തെ വലിയ വെല്ലുവിളിയാണ് . അതുമൂലം അതി സങ്കീർണമായ ആധുനിക വാഹനങ്ങളുടെ റിപ്പയറിങ്‌ പരമ്പരാഗത രീതിയിൽ ചെയ്യുന്നതു മൂലം അവ രൂപത്തിൽ മാത്രമായി പൂർവ്വ സ്‌ഥിതിയിൽ എത്തിച്ചേരുന്നു . എന്നാൽ അവയുടെ സുരക്ഷാ സംവിധാനങ്ങൾ അത്തരത്തിൽ എത്തി ചേരുന്നില്ല . ഇത് വലിയ സുരക്ഷ വീഴ്ച സൃഷ്ടിക്കുന്നു . നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്‌ . അതുപോലെ തന്നെ ബോഡി ഷോപ്പുകൾ ആവിശ്യമായ പരീശീലനം ഇവ ചെയ്യുന്നവർക്കു കൊടുക്കേണ്ടതുണ്ട് . ഇത്‌ വലിയ ഒരു ബിസിനസ് ആണ് . വ്യവസായികൾ ഈ മേഖലയിലേയ്ക്ക് ശ്രദ്ധ തിരിക്കും എന്ന് കരുതുന്നു .

ADVERTISEMENT

അത് സമൂഹത്തിനു വളരെ ഗുണം ചെയ്യുന്ന ഒരു കാര്യം ആയിത്തീരുമെന്നതിൽ സംശയമില്ല .ഈ മേഖലയിലേക്ക് കൂടുതൽ പരീശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധർ കടന്നുവരേണ്ടതുണ്ട് . വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ അപകടങ്ങൾ അഭിമുഖീകരിച്ചവർ ആയിരിയ്ക്കും. ഈ പുസ്തകം അവർക്കൊക്കെ ഒരു വഴി കാട്ടിയായി തീരും എന്നതിൽ സംശയം ഇല്ല.

'പുസ്തകപ്രകാശം'; നിങ്ങൾക്കും അയക്കാം

ഈ മാസം 30 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന മലയാള പുസ്തകങ്ങളെ പരിചയപ്പെടുന്ന പംക്തിയാണ്– പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയ്യാറായവർ തങ്ങളുടെ പുസ്തകത്തിൻ്റെ മുഖചിത്രവും എഴുത്തുകാരൻ്റെ/കാരിയുടെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം  അയക്കുക. 

ഇ–മെയിൽ:  myspecnewsstories@gmail.com