ദുബായ്∙ ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇക്ക് നന്ദി; ഞങ്ങളെ പോലുള്ള കലാകാരന്മാർക്ക് മികച്ച ജീവിതം സമ്മാനിക്കുന്നതിന്–ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിൽ സ്ഥിര സാന്നിധ്യമായ മലയാളി ചിത്രകാരന്മാർ ജോബിയുടെയും നിജാഷിന്‍റെയുമാണ് ഈ വാക്കുകൾ. കഴിഞ്ഞ 15 വർഷമായി ഞാൻ ഗ്ലോബൽ വില്ലേജിൽ പേനയും ബ്രഷും ചായങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇക്ക് നന്ദി; ഞങ്ങളെ പോലുള്ള കലാകാരന്മാർക്ക് മികച്ച ജീവിതം സമ്മാനിക്കുന്നതിന്–ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിൽ സ്ഥിര സാന്നിധ്യമായ മലയാളി ചിത്രകാരന്മാർ ജോബിയുടെയും നിജാഷിന്‍റെയുമാണ് ഈ വാക്കുകൾ. കഴിഞ്ഞ 15 വർഷമായി ഞാൻ ഗ്ലോബൽ വില്ലേജിൽ പേനയും ബ്രഷും ചായങ്ങളും കാൻവാസുമായി എത്തുന്നു. മുന്നിലിരിക്കുന്നവരുടെ മുഖങ്ങൾ അതിൽ പതിയുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം ഏറെ സംതൃപ്തി തരുന്നു. അതോടൊപ്പം അവർ നൽകുന്ന പണം തുടർ ജീവിതത്തിന് നൽകുന്ന പിന്തുണ വിവരണാതീതമാണ്. അതിന് വഴിയൊരുക്കി തരുന്ന ഈ രാജ്യത്തിന്റെ ഭരണാധികാരികളോടുള്ള കടപ്പാട് ഏറെയാണ്–തൃശൂർ മണ്ണുത്തി സ്വദേശിയായ ജോബി പറയുന്നു.

എന്നെപോലുള്ള ചെറിയ കലാകാരന്മാർക്ക് നാട്ടിൽ ഇൗ രംഗത്ത് വലിയ സാധ്യതകളില്ലാത്ത കാലമാണിത്. എനിക്ക് രണ്ട് പെൺകുട്ടികളാണ്–സ്നേഹയും ശലഭയും. ദൈവഹിതമായിരിക്കാം, രണ്ടു പേരും അംഗവൈകല്യമുള്ളവരാണ്. വീൽചെയറിലാണ് എന്റെ മക്കൾ ജീവിക്കുന്നത്. എങ്കിലും അവർ പഠിക്കാൻ മിടുക്കികൾ. മൂത്തവൾ സ്നേഹ ചാർടേർഡ് അക്കൗണ്ടൻസി കോഴ്സിന് പഠിക്കുന്നു. രണ്ടാമത്തവൾ ശലഭ ഏഴാം ക്ലാസിലും. രണ്ടുപേരുടെയും പഠനം നടക്കുന്നത് ഗ്ലോബൽ വില്ലേജിലെ ആറ് മാസത്തെ ഇൗ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടു മാത്രമാണ്. ഇങ്ങനെയൊരു അവസരം ഇല്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ഓർക്കുമ്പോഴാണ് ഇവിടുത്തെ ഭരണാധികാരികൾ എന്നെപ്പോലുള്ള കലാകാരന്മാരോട് കാണിക്കുന്ന മനുഷ്യത്വം എത്ര വലുതാണെന്ന് തിരിച്ചറിയുന്നത്–ജോബി മനോരമ ഓൺലൈനിനോട് പറഞ്ഞു.

ADVERTISEMENT

അന്തരിച്ചുപോയ നടൻ ജയന്റെ വലിയ ആരാധകനായ ജോബി അദ്ദേഹത്തിന്റെ ചിത്രം വരച്ചാണ് ഗ്ലോബൽ വില്ലേജിലെ ഇപ്രാവശ്യത്തെ തന്റെ ജോലി ആരംഭിച്ചത്. തൃശൂര്‍ ജയൻ സാംസ്കാരികവേദിയുടെ അമരക്കാരൻ കൂടിയാണ് ഇദ്ദേഹം. ജയനുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലും ഏറെ യാദൃചികതകളുണ്ടായിട്ടുണ്ടെന്ന് ജോബി പറയുന്നു. ജയന്റെ ചരമ വാർഷിക ദിനമായ 1999 നവംബർ 26നാണ് മൂത്ത മകൾ സ്നേഹം ജനിച്ചത്. പിതാവ് ചാക്കോ മരിച്ചത് ജയന്റെ ജന്മ വാർഷിക ദിനമായ 2009 ജൂലൈ 25നും.

കോട്ടയം മുണ്ടക്കയം സ്വദേശി നിജാഷിനും യുഎഇയെക്കുറിച്ച് പറയുമ്പോൾ നൂറ് നാവ്. നാട്ടിലും ചിത്രം വരച്ചും മറ്റുമാണ് ജീവിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹവും ഗ്ലോബൽ വില്ലേജിലെത്തുന്നു. ഇവിടെ നിന്നുള്ള വരുമാനം ജീവിതത്തെ ഏറെ മാറ്റിയിട്ടുണ്ടെന്ന് ഇദ്ദേഹവും പറയുന്നു. അമ്മയിൽ നിന്നാണ് ചിത്രരചനയില്‍ താത്പര്യം ജനിക്കുന്നത്. അമ്മ നന്നായി വരയ്ക്കുമായിരുന്നു. പിന്നീട് ചിത്ര രചന പഠിച്ചു. തുടർന്ന് ഉത്സവങ്ങളിലും മറ്റും ചിത്രരചന നടത്തി ജീവിച്ചുപോന്നു. രേഖാ ചിത്രവും കാരിക്കേച്ചറുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ വരയ്ക്കും. ഗ്ലോബൽ വില്ലേജിൽ സ്വദേശികളും മറ്റു അറബ് രാജ്യക്കാരുമാണ് ഏറ്റവും വലിയ ഉപയോക്താക്കൾ. കുട്ടികളുടെ ചിത്രം വരയ്പ്പിക്കാനാണ് മിക്കവർക്കും ഏറെ താത്പര്യം. 50 ദിർഹം മുതൽ 250 ദിർഹം വരെയാണ് ഒരു ചിത്രത്തിന്റെ നിരക്ക്.

ADVERTISEMENT

ഗ്ലോബൽ വില്ലേജിലെ ആറു മാസത്തെ വീസയ്ക്ക് 3500 ദിർഹം അടയ്ക്കണം. ഇന്ത്യൻ പവലിയനിലെ സ്ഥലസൗകര്യം അനുവദിക്കുന്നതിന് ഇത്രയും കാലത്തേയ്ക്ക് 15000 ദിർഹവും നൽകണം. അത് ഓരോ മാസവും നിശ്ചിത തുക നൽകി തീർത്താൽ മതി. എന്നാൽ, താമസം, ഭക്ഷണം എന്നിവയൊക്കെ അവരവർ സ്വയം കണ്ടെത്തണം. എങ്കിലും ഈ ആഗോള ഗ്രാമം തങ്ങൾക്ക് നൽകുന്നത് സ്വപ്നസുന്ദരമായ നിമിഷങ്ങളാണെന്ന് ഇരുവരും തുറന്നുപറയുന്നു. 

വാട്സ് ആപ്പിൽ ചിത്രമയച്ചാൽ വരച്ച് നൽകും

ADVERTISEMENT

ജോബി ഇപ്രാവശ്യം പുതിയൊരു പരിപാടി കൂടി ആരംഭിച്ചു–ആവശ്യക്കാർ വാട്സ് ആപ്പിൽ ഫൊട്ടോ അയച്ചാൽ വരച്ചു നൽകും. ചിത്രം ഗ്ലോബൽ വില്ലേജിലെത്തി നേരിട്ട് കൈപ്പറ്റണം. ചിത്രത്തിന്റെ വലിപ്പമനുസരിച്ച് 50 മുതൽ 250 ദിർഹം വരെയാണ് നിരക്ക്. വാട്സ് ആപ്പ് നമ്പർ:+91 999 527 3990.