ദുബായ് ∙ സ്വകാര്യ സ്കൂളുകളിൽ ഈ അധ്യയനവർഷം ഫീസ് വർധനയില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കണക്കിലെടുത്തുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്വകാര്യ സ്കൂളുകളിൽ ഈ അധ്യയനവർഷം ഫീസ് വർധനയില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കണക്കിലെടുത്തുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കൂൾ ഫീസ് ഘടന നിശ്ചയിക്കുന്നതെന്നു കെഎച്ച്ഡിഎ മേധാവി മുഹമ്മദ് ഡാർവിഷ് പറഞ്ഞു. 

വിദ്യാഭ്യാസമേഖലയിലെ ചെലവ് കണക്കാക്കുന്ന ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ വാർഷിക സൂചിക (ഇസിഐ)യും  സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്ന പരിശോധനാ ഫലവും വിലയിരുത്തിയാണ് തീരുമാനമെടുക്കുക.  ദുബായ് സ്കൂൾ ഇൻസ്പെക്‌ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുക. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും യോജിച്ച രീതിയിലുള്ള ഫീസ് ഘടനയ്ക്കാണ് അനുമതി നൽകുക. വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു. 

ADVERTISEMENT

സ്കൂളുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വികസന പദ്ധതികൾക്ക് രൂപം നൽകാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അവസരം നൽകും. അതേസമയം, കെഎച്ച്ഡിഎയുെട  മാർഗനിർദേശങ്ങൾ പാലിച്ച്  ചില സ്കൂളുകൾക്ക് നിശ്ചിത തോതിൽ ഫീസ് വർധനയ്ക്ക് അനുമതിയുണ്ട്. 

7 വർഷം, 72 സ്കൂളുകൾ

ADVERTISEMENT

കഴിഞ്ഞ 7 വർഷത്തിനിടെ ദുബായ് 72 പുതിയ സ്കൂളുകൾ തുറന്നു. ഇതുവഴി 70,000ലേറെ വിദ്യാർഥികൾക്ക് കൂടുതലായി പ്രവേശനം ലഭിച്ചു. 

സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 31% വർധനയുണ്ടായെന്നും കണക്കാക്കുന്നു. ദുബായിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശനത്തിൽ കഴിഞ്ഞവർഷം 2.9% വർധനയുണ്ടായി.മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഫീസ് വർധന 90% കുട്ടികളെയും ബാധിക്കുന്നതായി കഴിഞ്ഞവർഷം കെഎച്ച്ഡിഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.