ഷാർജ ∙ ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ബിസിനസുകാരൻ ടി.പി.അജിത്തി(55)ന്‍റെ മൃതദേഹം ദുബായ് ജബൽ അലി ശ്മശാനത്തിൽ സംസ്കരിച്ചു. | UAE News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ബിസിനസുകാരൻ ടി.പി.അജിത്തി(55)ന്‍റെ മൃതദേഹം ദുബായ് ജബൽ അലി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. പിന്നീട് അനുശോചന യോഗം ചേർന്നു.

ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ ഈ മാസം 22 നാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ചാടി   ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

ADVERTISEMENT

കഴിഞ്ഞ 26 വര്‍ഷമായി ദുബായ് ആസ്ഥനമാക്കി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവന്ന ഇദ്ദേഹം സ്പേസ് മാക്സ് സൊലുഷൻസ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. പാലക്കാട് എന്‍ജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം 2 വർഷം മസ്കത്തിൽ ജോലി ചെയ്തിരുന്നു. തുടർന്നായിരുന്നു യുഎഇയിലെത്തിയത്. തുടർന്ന് സ്വപ്രയത്നത്തിലൂടെ ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു.

ട്വൻ്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് (കെപിഎൽ – ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം വളപട്ടണം മന്നത്ത് 'അമാനത്' എന്ന പേരിൽ സ്വന്തമായി വീടുവച്ചിരുന്നു. അവിടെ താമസിച്ച് കൊതി തീരുംമുൻപേയാണ് ജീവിതത്തിന് പൂർണവിരാമമിട്ടത്.

ADVERTISEMENT

English Summary: T.P. Ajit funeral