ദുബായ്∙ ദന്തഡോക്ടറുടെ വഴി വിട്ട് ഐഎഫ്എസ് നേടിയ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി നിധിപോലെ കാത്തുവയ്ക്കുന്നൊരു സമ്മാനമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ച അദ്ദേഹത്തിന്റെ

ദുബായ്∙ ദന്തഡോക്ടറുടെ വഴി വിട്ട് ഐഎഫ്എസ് നേടിയ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി നിധിപോലെ കാത്തുവയ്ക്കുന്നൊരു സമ്മാനമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ച അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദന്തഡോക്ടറുടെ വഴി വിട്ട് ഐഎഫ്എസ് നേടിയ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി നിധിപോലെ കാത്തുവയ്ക്കുന്നൊരു സമ്മാനമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ച അദ്ദേഹത്തിന്റെ കയ്യൊപ്പോടു കൂടിയ വെള്ളിപ്പതക്കം. ബെർമിങ് ഹാമിൽ നിന്നാണ് ദുബായിലേക്ക് അദ്ദേഹം സ്ഥലം മാറിയെത്തിയത്. സിവിൽസർവീസിൽ 75-ാം റാങ്ക് നേടി ഐഎഫ്എസ് തന്നെ തിരഞ്ഞെടുത്ത ചണ്ഡിഗഡ് സ്വദേശിയായ ഡോ.അമൻപുരി ആദ്യമായി വിദേശയാത്ര നടത്തിയതും ഐഎഫ്എസ് പരിശീലന കാലത്താണ്. ആദ്യം ശ്രീലങ്ക, പിന്നീട് നേരെ ബ്രസൽസ്.  ഡോക്ടർ കുടുംബമാണ് അമൻപുരിയുടേത്. മുത്തച്ഛനും അച്ഛനും രണ്ടു സഹോദരിമാരും ഡോക്ടർമാരാണ്. അമേരിക്കയിലാണ് സഹോദരിമാർ.

ഏതായാലും ഒബാമയുടെ കയ്യൊപ്പുള്ള ആ പതക്കം ഏറെ ആഹ്ലാദങ്ങളുടെ ഓർമപ്പെടുത്തലാണെന്നും എന്നും പ്രചോദനമാണെന്നും ഡോ.അമൻ പറഞ്ഞു. 2010ൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്ങിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട് ഡോ.അമൻപുരി. ആ വർഷം അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഡപ്യൂട്ടി ചീഫ് പ്രോട്ടോക്കോൾ ഓഫിസറായിരുന്നു. ഒബാമയ്ക്കൊപ്പം എല്ലായിടവും പോയത് അമൻപുരിയാണ്. തുടർന്ന് ഒബാമ മടങ്ങാൻ നേരത്താണ് ഉപഹാരമായി പതക്കം സമ്മാനിച്ചത്. 

ADVERTISEMENT

പിന്നീട് 2015ൽ ബറാക് ഒബാമ ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷങ്ങളിലെ അതിഥിയായി എത്തിയപ്പോൾ പക്ഷേ അമൻപുരി പാസ്പോർട് വിഭാഗത്തിലായിരുന്നു. എന്നാൽ പ്രോട്ടോക്കോൾ ഓഫിസറായി നിയമിച്ച ഉദ്യോഗസ്ഥന് അടിയന്തര സാഹചര്യം മൂലം മാറിനിൽക്കേണ്ടി വന്നതിനാൽ ഒരിക്കൽ കൂടി ബറാക് ഒബാമയുടൊപ്പം സഞ്ചരിക്കാൻ അമൻപുരി നിയോഗിക്കപ്പെട്ടു. വീണ്ടും വന്ന ഭാഗ്യാവസരവും അതും നല്ല ഓർമകളാണ് സമ്മാനിച്ചതെന്ന് അമൻപുരി പറഞ്ഞു. കണ്ടുമുട്ടുന്നവരെ ഒരു നിമിഷം കൊണ്ടുപോലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരായി തോന്നിക്കുന്ന വ്യക്തിപ്രഭാവമാണ് ബറാക് ഒബാമയിൽ കണ്ട ഏറ്റവും വലിയ പ്രത്യേകതയെന്ന് പതക്കത്തോളം പ്രഭയുള്ള ചിരിയോടെ പറഞ്ഞു.