ദോഹ∙രാജ്യത്ത് 6 വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്ന് നിർദേശം. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്നു മുതൽ മാസ്‌ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കിയ മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ഉചിതമായ മാർഗം മാസ്‌ക്  ധരിക്കൽ തന്നെയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇന്നലെ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് മാസ്ക് തീരുമാനമെടുത്തത്. മേയ് 18 നാണ് ആശുപത്രികളിലും ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങളിലും ഒഴികെയുള്ള സ്ഥലങ്ങളിൽ മാസ്‌ക് വ്യവസ്ഥയിൽ മന്ത്രിസഭ ഇളവ് പ്രഖ്യാപിച്ചത്.

എന്നാൽ രാജ്യത്തെ കോവിഡ് പ്രതിദിന സംഖ്യ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുതിയ തീരുമാനമെടുത്തത്.

ADVERTISEMENT

മാസ്‌ക് ധരിക്കേണ്ട സ്ഥലങ്ങൾ

∙ആശുപത്രികൾ, തൊഴിലിടങ്ങൾ, പൊതു ഗതാഗത സൗകര്യങ്ങൾ, പള്ളികൾ, ജിംനേഷ്യങ്ങൾ, ഷോപ്പിങ് സെന്ററുകൾ, വിൽപനശാലകൾ, സിനിമ തിയറ്ററുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങൾ. റെസ്റ്ററന്റ്, കഫേകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മാർക്കറ്റുകൾ, വിനോദ കേന്ദ്രങ്ങൾ, അമ്യൂസ്‌മെന്റ്  പാർക്കുകൾ, ഹെൽത്ത് ക്ലബ്ബുകൾ, സ്പാ, എക്സിബിഷൻ, ഇവന്റ്, കോൺഫറൻസ്.

ADVERTISEMENT

പാലിക്കേണ്ട മുൻകരുതലുകൾ

∙ഫെയ്‌സ് മാസ്‌ക് കൃത്യമായി ധരിക്കണം.

∙സാമൂഹിക അകലം പാലിക്കണം.  

∙ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയ ആശംസാ രീതികൾ ഒഴിവാക്കണം. 

∙തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് വായയും മൂക്കും അടച്ചു പിടിക്കണം. ഉപയോഗ ശേഷം ടിഷ്യൂ മാലിന്യപ്പെട്ടിയിൽ തന്നെ നിക്ഷേപിക്കണം.

∙തിരക്കേറിയ സ്ഥലങ്ങളിലും വായു സഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും  പോകുന്നത് ഒഴിവാക്കണം.

∙അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ ഇഹ്‌തെറാസിലെ ഗ്രീൻ ഹെൽത്ത് സ്‌റ്റാറ്റസ് കാണിക്കണം.

അടുത്ത ആഴ്ച കോവിഡ് കൂടാൻ സാധ്യത

ദോഹ∙വരും ആഴ്ചകളിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കാൻ സാധ്യത.  മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കൃത്യമായി പാലിച്ചാൽ വീണ്ടുമൊരു നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് പോസിറ്റീവ് കേസുകൾ ഉയരാൻ കാരണം. രാജ്യത്തിന് പുറത്തു പോകുന്നവർ സന്ദർശിക്കുന്ന രാജ്യങ്ങളിലെ മുൻകരുതൽ നടപടികൾ പാലിക്കണം. യാത്രയ്ക്ക് മുൻപ് പിസിആർ പരിശോധന നടത്തണം.

വാക്സീൻ സ്വീകരിക്കാൻ വിമുഖത കാട്ടരുതെന്നു ബൂസ്റ്റർ ഡോസെടുത്ത് 4 മാസം കഴിഞ്ഞ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ നാലാമത്തെ ഡോസ് എടുക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 5,078 പേരാണ് പോസിറ്റീവായി കഴിയുന്നത്. ഇവരിൽ 80 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിദേശങ്ങളിൽ നിന്നെത്തിയ 61 പേർക്കുൾപ്പെടെ 698 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 666 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,86,528 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരിൽ 679 പേർ മരണമടഞ്ഞു. 3,80,771 പേരും സുഖം പ്രാപിച്ചവരാണ്.

മറക്കേണ്ട; വാക്‌സീൻ എടുക്കാൻ

ദോഹ∙ കോവിഡിനെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നതിൽ പൊതുജനങ്ങൾ വീഴ്ച വരുത്തരുതെന്നും ഇനിയും കോവിഡ് വാക്‌സീൻ എടുക്കാത്തവർ ഉടൻ വാക്‌സീൻ എടുക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. കോവിഡ് മൂലമുണ്ടാകുന്ന സങ്കീർണ ആരോഗ്യാവസ്ഥയെയും മരണത്തെയും പ്രതിരോധിക്കാൻ വാക്‌സീനുകൾ ഫലപ്രദമാണ്.

രാജ്യത്ത് നിലവിൽ 65 ലക്ഷത്തിലധികം കോവിഡ് വാക്‌സീൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. 17 ലക്ഷത്തിലധികം പേരും വാക്‌സീൻ ബൂസ്റ്റർ ഡോസും എടുത്തു കഴിഞ്ഞു. രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ അധികമായെങ്കിൽ ബൂസ്റ്റർ ഡോസിന് അർഹരാണ്.

50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ള കോവിഡ് അപകടസാധ്യത കൂടുതലുള്ളവർ (പ്രായം കണക്കാക്കില്ല) എന്നിവരിൽ ബൂസ്റ്റർ ഡോസ് എടുത്ത് അല്ലെങ്കിൽ കോവിഡ് പിടിപെട്ട് 4 മാസം കഴിഞ്ഞവർക്ക് നാലാമത്തെ വാക്‌സീൻ ഡോസും ലഭിക്കും.