ദുബായ്∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 40 ശതമാനത്തിലേറെ കുറവ്......

ദുബായ്∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 40 ശതമാനത്തിലേറെ കുറവ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 40 ശതമാനത്തിലേറെ കുറവ്. എല്ലായിനം പ്ലാസ്റ്റിക് ബാഗുകളുടെയും ഉപയോഗം കുറയുകയും ചണ, തുണി സഞ്ചികളുടെ ഉപയോഗം കൂടുകയും ചെയ്തു.

ADVERTISEMENT

ദുബായിൽ കഴിഞ്ഞ മാസം ഒന്നുമുതൽ കടകളിൽ നിന്നു പ്ലാസ്റ്റിക് കവർ കിട്ടണമെങ്കിൽ 25 ഫിൽസ് നൽകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തും. അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരിക്കുകയാണ്.

ADVERTISEMENT

വ്യാപാര സ്ഥാപനങ്ങളിൽ  പരിസ്ഥിതി സൌഹൃദ പേപ്പർ, ചണം, തുണി തുടങ്ങിയവകൊണ്ടുള്ള ബാഗുകളാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കപ്പുകൾ, പ്ലാസ്റ്റിക് കത്തി, സ്പൂൺ തുടങ്ങി 16 തരം ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ADVERTISEMENT

പ്ലാസ്റ്റിക്കിനെതിരെ സ്കൂളുകളിലും സർവകലാശാലകളിലും ബോധവൽക്കരണം ആരംഭിക്കും.  പ്ലാസ്റ്റിക് ബാഗുകളും മറ്റും ഉള്ളിലെത്തി  300 ഒട്ടകങ്ങൾ ചത്തതായാണു റിപ്പോർട്ട്. കോവിഡ് സാഹചര്യത്തിൽ മാസ്കുകളും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.