അബുദാബി∙ യുഎഇയിൽ ‍ഇന്നു മുതൽ വ്യാഴം പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബി∙ യുഎഇയിൽ ‍ഇന്നു മുതൽ വ്യാഴം പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ‍ഇന്നു മുതൽ വ്യാഴം പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില പരമാവധി 30 ഡിഗ്രിയായും അന്തരീക്ഷ ഈർപ്പം  90% ആയും ഉയരും. തീരപ്രദേശങ്ങൾ മഞ്ഞിൽ മൂടും. വ്യാഴാഴ്ച പുലർച്ചെ ദൃശ്യപരിധി 100 മീറ്ററായി കുറയും.

പരസ്പരം കാണാനാവാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടണമെന്നും പൊലീസ് നിർദേശിച്ചു. മ​ഞ്ഞുള്ള സമയത്ത് അബുദാബിയിലെ റോ‍ഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. ഖത്തറിലേക്കു വേൾഡ് കപ്പ് കാണാൻ വിവിധ എമിറേറ്റിൽ നിന്നു റോഡ് മാർഗം പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.  

ADVERTISEMENT

പിഴയും ബ്ലാക്ക് പോയിന്റും

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്കു 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്കു 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. 

ADVERTISEMENT

ഇവ ശ്രദ്ധിക്കാം:

മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറയ്ക്കുക

ADVERTISEMENT

മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലംപാലിക്കുക

ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക

ഓവർടേക്കിങും ലെയ്ൻ മാറ്റവും വേണ്ട

കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കരുത്.