ദോഹ∙ രാജ്യത്തെ നയതന്ത്ര, കോണ്‍സുലര്‍ മിഷനുകളുടെ റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നത് സംബന്ധിച്ച കമ്മിറ്റി രൂപീകരിക്കാനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം......

ദോഹ∙ രാജ്യത്തെ നയതന്ത്ര, കോണ്‍സുലര്‍ മിഷനുകളുടെ റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നത് സംബന്ധിച്ച കമ്മിറ്റി രൂപീകരിക്കാനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ രാജ്യത്തെ നയതന്ത്ര, കോണ്‍സുലര്‍ മിഷനുകളുടെ റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നത് സംബന്ധിച്ച  കമ്മിറ്റി രൂപീകരിക്കാനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭയുടെ  അംഗീകാരം. അമീരി ദിവാനില്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി.

Also read: ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ ഇത്തിഹാദും എമിറേറ്റ്സും

ADVERTISEMENT

നയതന്ത്ര, കോണ്‍സുലര്‍ മിഷനുകള്‍ സമര്‍പ്പിക്കുന്ന വസ്തു ഉടമസ്ഥാവകാശം സംബന്ധിച്ച അപേക്ഷകള്‍ പഠിക്കാനും ആവശ്യമായ ശുപാര്‍ശകളോടെ മന്ത്രിക്ക് സമര്‍പ്പിക്കുകയുമാണ് കമ്മിറ്റിയുടെ പ്രധാന ചുമതല. വസ്തു സ്വന്തമാക്കാനോ കെട്ടിടം നിര്‍മിക്കുന്നതിനോ മിഷനുകള്‍ക്കുള്ള വ്യവസ്ഥകളും മറ്റും നിര്‍ദേശിക്കാനും അവ മന്ത്രിക്ക് സമര്‍പ്പിക്കാനുമുള്ള ചുമതലയും കമ്മിറ്റിക്ക് ആയിരിക്കും.

ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനിയില്‍ (ക്യുഇഡബ്ല്യുസി) വിദേശീയര്‍ക്കുള്ള മൂലധന നിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്താനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. ഖത്തരി പബ്ലിക് ഷെയര്‍ ഹോള്‍ഡിങ് കമ്പനിയായ ക്യുഇഡബ്‌ള്യുസി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ്.

ADVERTISEMENT

സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളിന്മേലുണ്ടാകുന്ന തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാനുള്ള സംവിധാനത്തിനായുള്ള ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ കരട് തീരുമാനത്തിനും മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.