അബുദാബി∙ ലഹരി കടത്ത് തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം വർധിപ്പിക്കുന്നതിനായി ആന്റി നാർക്കോട്ടിക് കൗൺസിൽ രൂപീകരിക്കുന്നതിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ലഹരി കടത്ത് തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം വർധിപ്പിക്കുന്നതിനായി ആന്റി നാർക്കോട്ടിക് കൗൺസിൽ രൂപീകരിക്കുന്നതിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം.  ഇന്ന് ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് ആന്റി നാർക്കോട്ടിക് കൗൺസിൽ അധ്യക്ഷനാകുകയെന്ന് അദ്ദേഹം അറിയിച്ചു.  

Read Also: യാത്രക്കാരുടെ എണ്ണത്തിൽ നേട്ടം; ഈ വർഷം ആദ്യ പാദത്തിൽ ഷാർജ ടാക്സിയിൽ യാത്ര ചെയ്തത് 1.465 ദശലക്ഷം പേർ...

ലഹരിമരുന്നിനെതിരെ എല്ലാവരും ഒന്നിക്കണം

ADVERTISEMENT

ലഹരിമരുന്ന് ഭീഷണിയെ ചെറുക്കുന്നതിൽ സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിൽ ഫെഡറൽ മന്ത്രാലയങ്ങളുടെയും പ്രാദേശിക അധികാരികളുടെയും പങ്ക് ശക്തിപ്പെടുത്തുകയാണ് ആന്റി നാർക്കോട്ടിക് കൗൺസിൽ ലക്ഷ്യമിടുന്നത്.  ലഹരിമരുന്ന് ആസക്തി നേരത്തെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും ആസക്തിയുള്ളവരെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനും ഉചിതമായ മെഡിക്കൽ, മാനസിക ചികിത്സയും പുനരധിവാസവും കൗൺസിൽ നൽകും.  കാൻസർ പോലെ നമ്മുടെ യുവാക്കളെ ബാധിക്കുന്ന മഹാരോഗമാണ് ലഹരിമരുന്ന് ഉപയോഗം. ഇതിനെ ചെറുക്കുക എന്നത് രക്ഷിതാക്കളും സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരുടെയും ദേശീയ കടമയാണ്. ലഹരിമരുന്നിനെതിരായ പോരാട്ടത്തിന് സർക്കാരിന്റെയും വിദ്യാഭ്യാസ അധികാരികളുടെയും സുരക്ഷാ സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും സഹകരണം ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

English Summary: Dubai with Anti-Narcotics Council to curb drug trafficking