ഷാർജ∙ ഈ വർഷം ആദ്യ പാദത്തിൽ ഷാർജ ടാക്സിയിൽ യാത്ര ചെയ്തത് 1.465 ദശലക്ഷം പേർ. വിവിധ മോഡലുകളിലും ബ്രാൻഡുകളിലുമായി 750 വാഹനങ്ങളാണ് ഫ്ളീറ്റിൽ ഉള്ളതെന്ന് ഷാർജ ടാക്സി - ഒസൂൽ ട്രാൻസ്പോർട്ട് സൊല്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ കിന്തി പറഞ്ഞു.
Read Also: 2050ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ദുബായ്...
യാത്രക്കാർക്ക് നൂതനമായ സേവനങ്ങളാണ് ടാക്സി നൽകുന്നത്. അവടെ സുഖസൗകര്യങ്ങൾക്കും ആഡംബര അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്നു. പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ഷാർജ എമിറേറ്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വികസന കാര്യങ്ങളിലും സാങ്കേതികവിദ്യകളിലും തുടർച്ചയായി നിക്ഷേപം നടത്തുന്നുവെന്നും പറഞ്ഞു.
സ്ത്രീകളുടെയും കുടുംബത്തിന്റെയും വാഹനങ്ങൾ, വികലാംഗർക്കുള്ള വാഹനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന വാഹന ഓപ്ഷനുകൾ ഷാർജ ടാക്സി വാഗ്ദാനം ചെയ്യുന്നു. എമിറേറ്റിലും കിഴക്കൻ പ്രദേശങ്ങളിലുമുള്ള ടാക്സി റൂട്ടുകൾക്ക് പുറമെ ഷാർജ രാജ്യാന്തര വിമാനത്താവളത്തിലും സ്വകാര്യ വാഹനങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുന്നു. നിലവിൽ 364 ഹൈബ്രിഡ് വാഹനങ്ങളാണുള്ളത്. ഷാർജ ഇന്റർനാഷണൽ എയർപോർട്ടിലും ഷാർജ നഗരത്തിലും പ്രവർത്തിക്കുന്ന ഷാർജ ടാക്സി ഫ്ലീറ്റിന്റെ 80% ഈ വർഷാവസാനത്തോടെ പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നു. മനുഷ്യനിർമിത ബുദ്ധി, സ്മാർട് ടെക്നോളജി എന്നിവയിലേയ്ക്കുള്ള ചുവടുമാറ്റമാണ് അടുത്ത ലക്ഷ്യം
English Summary: 1.465 million people traveled by Sharjah taxi in the first quarter of this year.