ടുവുമ്പ ∙ ടുവുമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ക്രിസ്മസ് കാരൾ വർണ്ണോജ്വലമായി. ടുവുമ്പയിലെ നൂറ്റിപത്തോളം വരുന്ന മലയാളി കുടുംബങ്ങൾ ഒത്തൊരുമയോടെ കൈ കോർക്കുന്ന അസുലഭ കാഴ്ചകളാണ് കാരളിലുടനീളം കാണാൻ കഴിഞ്ഞത്. ടുവുമ്പയെ രണ്ട് ഭാഗങ്ങളായി തിരിച്ച് 22,23 തീയതികളിലാണ് കാരൾ സംഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടുവുമ്പ ∙ ടുവുമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ക്രിസ്മസ് കാരൾ വർണ്ണോജ്വലമായി. ടുവുമ്പയിലെ നൂറ്റിപത്തോളം വരുന്ന മലയാളി കുടുംബങ്ങൾ ഒത്തൊരുമയോടെ കൈ കോർക്കുന്ന അസുലഭ കാഴ്ചകളാണ് കാരളിലുടനീളം കാണാൻ കഴിഞ്ഞത്. ടുവുമ്പയെ രണ്ട് ഭാഗങ്ങളായി തിരിച്ച് 22,23 തീയതികളിലാണ് കാരൾ സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് ടിന്റു ജെന്നിയുടെ വീട്ടിൽ നിന്നും ഞായറാഴ്ച ആരംഭിച്ച കാരോൾ തിങ്കളാഴ്ച ബെന്നി മാത്യു– പ്രിയയുടെ വസതിയിൽ സ്നേഹവിരുന്നോടു കൂടിയാണ് സമാപിച്ചത്.

ടുവുമ്പയിലെ മുഴുവൻ മലയാളി ഭവനങ്ങളിലും സന്ദർശനം നടത്തിയ കരോൾ സംഘം ഇതര സമൂഹങ്ങൾക്കും മാതൃകയായി. നൂറോളം വരുന്ന മലയാളികൾ ഈ കാരളിൽ ഭാഗമായി. അസോസിയേഷനിലെ ഓരോ അംഗങ്ങളുടേയും, വിദ്യാർഥി സമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണ കൊണ്ടും, പങ്കാളിത്തം കൊണ്ടും മാത്രമാണ് ചരിത്രത്തിൽ ആദ്യമായി ഒരു ക്രിസ്മസ് കാരൾ ടു വുമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞത്. ക്രിസ്മസ് ഓർമകൾ തിരികെ കൊണ്ടുവരാന്‍ ഈ കരോൾ സഹായിച്ചുവെന്നും പ്രസിഡന്റ് പോൾ വർഗീസ് പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ക്രിസ്മസ് കാരൾ സംഘടിപ്പിക്കുവാൻ സാധിക്കുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.

ADVERTISEMENT

പ്രസിഡന്റ് പോൾ വർഗീസിന്റെ അഭാവത്തിൽ സെക്രട്ടറി ബെന്നി മാത്യു, കമ്മറ്റി അംഗങ്ങളായ സനിൽ മലയാറ്റൂർ , വിനോദ് തിരുമാറാടി, ടോമി കൊച്ചു മുട്ടം, സ്‌റ്റുഡന്റെ റെ പ്രസന്റിവ്  ജോ മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.