Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺവീർ സിങ് എങ്ങനെ ഇങ്ങനെ മസിൽമാനായി ?

ranveer-singh

ചോക്കലേറ്റ് ബോയ് ആയി വന്നു മസിൽമാനായി പെൺമനസുകളിൽ കസേരയിട്ട് ഇരിപ്പുറപ്പിച്ചവരിൽ രൺവീർ സിങ് കഴിഞ്ഞേയുള്ളു മറ്റാരും. ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം. 178 സെന്റീമീറ്റർ ഉയരത്തിലും 81 കിലോ തൂക്കത്തിലും രൺവീർ ഫിറ്റായി നിൽക്കുന്നതിനു കാരണവും ഈ വർക്ഔട്ട് തന്നെ. 

വർക് ഔട്ട് 
രാവിലെയും വൈകിട്ടും ഓരോ  മണിക്കൂർ വീതം നീളുന്ന വർക് ഔട്ട് പ്രോഗ്രാമാണ് രൺവീർ ദിവസവും ചെയ്യുന്നത്. ഈ വർക് ഔട്ട് 12 ആഴ്ചയിലേക്കാണു ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതു കഴിഞ്ഞാൽ ഇൻസ്ട്രക്ടർ ലോയ്ഡ് സ്റ്റീവൻസിന്റെ നിർദേശം അനുസരിച്ചു വർക് ഔട്ടിൽ മാറ്റം വരുത്തും. 25  മിനിറ്റ് കാർഡിയോ എക്സർസൈസും 40  മിനിറ്റ് സ്ട്രെങ്ത് ട്രെയിനിങ്ങും ഉൾപ്പെടുന്നതാണു വർക് ഔട്ട്.   ഇടവേളകളിൽ സ്വിമ്മിങ്ങും ജോഗിങ്ങും കൂടിയാകുമ്പോൾ  ബോഡി ബിൽഡിങ് കംപ്ലീറ്റ് ആകും. 

ഡയറ്റ് 
മൂന്നു മണിക്കൂർ ഇടവേളകളിൽ അളവു കുറച്ചു പോഷകസമൃദ്ധമായ ഭക്ഷണമാണു രൺവീറിനു നിർദേശിച്ചിരിക്കുന്നത്. പ്രോട്ടീന്റെ അളവു കൂട്ടി കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ചുള്ള ഭക്ഷണമാണു കഴിക്കുന്നത്. ചിക്കൻ, ടർക്കി, പച്ചക്കറികൾ, ട്യൂണ തുടങ്ങിയവ ദിവസവും ഭക്ഷണത്തിൽ ഉണ്ടാവും. ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും കഴിച്ച ശേഷമുള്ള ഇടവേളകളിൽ  ഡ്രൈ ഫ്രൂട്സും ഫ്രൂട് ജ്യൂസും ഉൾപ്പെടുയുള്ള ഡയറ്റ് പ്ലാൻ. 

മസിൽ ബിൽഡിങ് സപ്പോർട്ട് ചെയ്യാൻ പ്രോട്ടീൻ ഷേക്ക് നിർബന്ധമായും കുടിക്കും.  വെളുപ്പിനെ ഉണർന്നുള്ള വർക്ഔട്ടിനു ശേഷം പോഷകസമൃദ്ധമായിരിക്കും ബ്രേക്ഫാസ്റ്റ്. മുട്ടയുടെ വെള്ള, ബ്രെഡ്, ബട്ടർ, പുഴുങ്ങിയ ഏത്തപ്പഴം, പഴച്ചാർ, വേവിച്ച പച്ചക്കറികൾ എന്നിവ ദിവസവും ഉണ്ടാവും. ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും പ്രോട്ടീന്റെ അളവ് ഉറപ്പാക്കും. മീൻ അല്ലെങ്കിൽ ചിക്കൻ നിർബന്ധം. റോസ്റ്റഡ് ചിക്കൻ, ഫ്രൈഡ് മട്ടൺ, ഹണി ഡ്രസ് ചെയ്ത സാൽമൺ, ഒരു ബൗൾ പച്ചക്കറി എന്നിവയൊക്കെ ഉറപ്പായും വേണം ഈ മസിൽമാന്. 

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തോടാണു പ്രിയം. ഉപ്പും എണ്ണയും പേരിനു മാത്രം. മദ്യപാനത്തോടു തീരെ താൽപര്യമില്ല. സുഹൃത്തുക്കൾക്കും കുടുംബവുമൊത്തു  ചെലവഴിക്കാൻ ആവശ്യത്തിനു സമയം. ഇടവേളകളിൽ പാട്ടും സിനിമയും. മനസു സന്തോഷമായിരിക്കാൻ ഇനിയെന്തു വേണം.