ബോളിവുഡിലെ സ്വപ്നനായകന്‍, ചടുല നൃത്തചുവടുകള്‍ കൊണ്ട് ആരാധരുടെ മനംകവര്‍ന്ന ഹീറോ, ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷനെക്കുറിച്ചു പറയുമ്പോള്‍ ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നുകൂടിയുണ്ട്, ആരെയും ആകര്‍ഷിക്കുന്ന ഫിറ്റ്നസ്. ഫിറ്റ്നസ് രഹസ്യങ്ങള്‍ എക്കാലവും രഹസ്യമായി സൂക്ഷിക്കാന്‍ ഒന്നും ഹൃത്വിക് തയാറല്ല.
ഫിറ്റ്നസിന് ഇന്ത്യന്‍ ജനത കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന ആഗ്രഹം തന്നെയാണ് ഹൃത്വിക് റോഷന്‍സ് ഫിറ്റ്നസ് ബ്രാന്‍ഡിന്റെ തുടക്കത്തിനും കാരണമായത്. എക്‌സീഡ് എന്റർടൈൻമെന്റ്മായി ചേര്‍ന്നാണ് സ്വന്തം ബ്രാന്‍ഡ് എന്ന സ്വപ്നത്തിനു 2013 ല്‍ ഹൃതിക് തുടക്കമിട്ടത്. എച്ച്ആര്‍എക്‌സ് എന്നാണു ഹൃത്വിക്കിന്റെ ഈ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡിന്റെ പേര്. സ്‌പോര്‍ട്‌സ് ഡ്രസ്സുകൾ,ആക്‌സസറീസ്, ഫുഡ് വെയര്‍ എന്നിവയാണ് എച്ച്ആര്‍എക്‌സിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.
ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം?
എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ഇതു തന്നെയാണ് ഹൃത്വിക് തന്റെ ഫിറ്റ്നസ് രഹസ്യമായി പറയുന്നത്. എപ്പോഴും ആക്റ്റീവായിരിക്കുക, ചെയ്യുന്ന എന്തിലും സന്തോഷം കണ്ടെത്തുക എന്നിവയും പ്രധാനം. സിഗരറ്റ്, മദ്യം എന്നിവ ഉപേക്ഷിക്കുക.
എച്ച്ആര്‍എക്‌സ് എന്താണ്?
ഫാഷന്‍, ഫിറ്റ്നസ്, ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് അതാണ് ഹൃതിക്കിന്റെ എച്ച്ആര്‍എക്‌സ്. ഒരു ഫാഷന്‍ എന്നതിലുപരി ഇതൊരു ഫിറ്റ്നസ് ബ്രാന്‍ഡ് ആയി അറിയപ്പെടണം എന്നാണു തന്റെ ആഗ്രഹമെന്ന് ഹൃത്വിക് പറയുന്നു.
അടുത്തിടെയാണ് എച്ച്ആര്‍എക്സ് സ്ത്രീകള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന ഉത്‌പന്നങ്ങളുമായി എത്തിയത്.
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ഫിറ്റ്നസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതു തന്നെയാണ് സ്ത്രീകളുടെ ഉത്‌പന്നങ്ങള്‍ കൂടി വിപണിയില്‍ ഇറക്കാന്‍ തങ്ങള്‍ക്കു പ്രചോദനമായതെന്നു ഹൃത്വിക് പറയുന്നു.
ഹൃത്വിക്കിന്റെ ഒരു ദിവസം
രാവിലെയുള്ള ഒരു മണിക്കൂര്‍ നീളുന്ന കാര്‍ഡിയോ വ്യായമങ്ങളിലൂടെയാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റു വ്യായാമങ്ങളിലേക്ക് കടക്കും. എന്നാല്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ജിമ്മില്‍ പോകുന്നതിനോടു യോജിക്കുന്നില്ല. വീട്ടില്‍ തന്നെ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതാണ് താരത്തിന്റെ രീതി.
Read More : Fitness Tips