Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങാവെള്ളം കുടിച്ച്15 കിലോ കുറച്ച 25കാരി

Jothisha-mar1,17.indd

'എങ്ങനിരുന്ന പെണ്ണാ , കല്യാണം കഴിഞ്ഞു ആളാകെ അങ്ങ് മാറിയല്ലോ' , ഈ ഒരു കമന്റ്‌ കേള്‍ക്കാത്ത പുതുമണവാട്ടിമാര്‍ കുറവായിരിക്കും. കല്യാണം കഴിഞ്ഞാല്‍ പുതുപെണ്ണും ചെറുക്കനുമൊക്കെ ഒരിത്തിരി തടി വയ്ക്കുന്നത് സ്വാഭാവികമാണ്. ബന്ധുവീടുകളിലെ വിരുന്നും സല്‍ക്കാരവുമെല്ലാം കഴിയുന്നതോടെ സാധാരണയില്‍ നിന്നും ഒരല്‍പം വണ്ണം കൂടുമെന്നതാണ് വാസ്തവം. 

വിവാഹശേഷം ആളുകള്‍ തടിച്ചി എന്നു വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് നിരിക്ഷാ പാണ്ടെയ് എന്ന 25കാരിക്ക് തന്റെ ശരീരഭാരം വര്‍ധിക്കുന്നതില്‍ ആദ്യമായി ആശങ്ക തോന്നിയത്. എന്നാല്‍ അതിൽ വിഷമിക്കാനോ ടെന്‍ഷനടിക്കാനോ ഒന്നും നിരിക്ഷാ തയാറല്ലായിരുന്നു. 

മെലിഞ്ഞശരീരക്കാരിയായിരുന്ന നിരിക്ഷാ അപ്പോഴേക്കും 69.5 കിലോയില്‍ എത്തിയിരുന്നു. ഭര്‍ത്താവിന്റെ അമ്മയും സഹോദരിമാരുമെല്ലാം തന്നെ തടിച്ചി എന്നും ആനയെന്നും കളിയാക്കാന്‍ തുടങ്ങിയതോടെ നിരിക്ഷാ എത്രയും വേഗം വണ്ണം കുറയ്ക്കണം എന്ന കടുത്ത തീരുമാനത്തിലെത്തി. സാധാരണ സൈസ് വസ്ത്രങ്ങളില്‍ നിന്നും അപ്പോഴേക്കും അവള്‍ XXL സൈസ് വസ്ത്രങ്ങളിലേക്ക് എത്തിയിരുന്നു. എനര്‍ജി ലെവല്‍ വരെ കുറഞ്ഞതായി അവള്‍ക്കു തോന്നി തുടങ്ങിയിരുന്നു.

സ്വന്തമായി രൂപപ്പെടുത്തിയ ഡയറ്റ് ആയിരുന്നു നിരിക്ഷാ പിന്തുടര്‍ന്നത്‌. അതിരാവിലെ മൂന്നു കിലോമീറ്റര്‍ ദൂരത്തെ നടത്തത്തോടെയാണ് ഒരു ദിവസം ആരംഭിച്ചത്. ശേഷം മുപ്പതു മിനിറ്റ് സൈക്ലിംഗ്, പതിനഞ്ചു മിനിറ്റ് യോഗയും ചെയ്യാന്‍ തുടങ്ങി.

നിരിക്ഷയുടെ മാജിക് ഡയറ്റ് ഇങ്ങനെ:

അതിരാവിലെ -ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് കുടിക്കും. ചായും കാപ്പിയുമെല്ലാം ഒഴിവാക്കി.

ഒരു കപ്പ് മഖാനയും ഒരു ആപ്പിളും ആയിരുന്നു പ്രാതലിനു നിരിക്ഷാ കഴിച്ചിരുന്നത്.

ഉച്ചയ്ക്ക് -ഒരു ചപ്പാത്തി, ഒരു ബൗള്‍ ദാല്‍, ഒരു പാത്രം വേവിച്ച പച്ചകറികള്‍ 

ഇടയ്ക്ക് കൊറിക്കാന്‍ തോന്നിയാല്‍ അഞ്ചു ബദാം പരിപ്പ്, അഞ്ചു പിസ്ത. 

അത്താഴം-  100  മില്ലിലിറ്റര്‍ തേങ്ങാവെള്ളം. 

എന്തായാലും നിരിക്ഷയുടെ കഠിനപരിശ്രമം ഫലം കാണാതെ പോയില്ല 3.5  മാസം കൊണ്ട് 15 കിലോയാണ് അവള്‍ കുറച്ചത്. വീട്ടില്‍ തയാറാക്കിയ ആഹാരമായിരുന്നു കഴിച്ചിരുന്നത്. ജങ്ക് ഫുഡ്‌ മെനുവിലേ ഇല്ലായിരുന്നു. ഭക്ഷണശേഷം പെട്ടന്നുള്ള  ഉറക്കം ഒഴിവാക്കി. 

ആളുകള്‍ തടിച്ചി എന്നു വിളിക്കുന്നത്‌ കേള്‍ക്കുന്നതിനെക്കാള്‍ അമിതവണ്ണം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആയിരുന്നു തന്നെ കൂടുതല്‍ ആശങ്കപ്പെടുത്തിയതെന്ന് നിരിക്ഷ പറയുന്നു. അതുപോലെ തന്നെ കുറഞ്ഞ ഭാരം അങ്ങനെ തന്നെ നിലനിര്‍ത്തുക എന്നതും പ്രധാനമാണെന്ന് നിരിക്ഷ പറയുന്നു.

Read More : Fitness Tips