Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യം വേണോ? എങ്കിൽ സൈക്കിളിനെ പ്രണയിക്കണം

health-cycling-china

സൈക്കിളുകളാണെന്നും തോന്നും ചൈനയുടെ ജീവൻ‍. അവിടുത്തെ യുവത്വം യാത്ര ചെയ്യുന്നത് സൈക്കിളുകളിലാണ്. അതൊരു ജീവിതചര്യ പോലെയാണവർക്ക്. പത്തിലേറെ സർവകലാശാലകളുടെ സംഗമ കേന്ദ്രമായ ഗ്വാങ്ചൗവിലെ ഗ്വാങ്‌ഡോങ് ഹയർ എജ്യൂക്കേഷൻ മെഗാ സെന്ററിനരികെ റോഡ് കയ്യടക്കിയിരിക്കുന്നതിലേറെയും സൈക്കിളിലെ സുന്ദരീസുന്ദരന്മാര്‍. പൂർവവിദ്യാർഥികൾവഴി  കൈമാറിക്കിട്ടുന്നതാണ് ഈ സൈക്കിളുകളിൽ പലതും. സർവകലാശാലയിലെ 80% കുട്ടികൾക്കും ഇത്തരം സൈക്കിളുകളുണ്ട്.

സൈക്കിൾ ക്ലബ്ബുകളും വ്യാപകം. ക്ലബ്ബിൽ അംഗമായാൽ എവിടെപ്പോകുമ്പോഴും സൈക്കിൾ കൂട്ടുണ്ടാകും. ‌ഓരോ സ്ഥലത്തും ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രങ്ങൾ. അവിടെ നൂറുകണക്കിനു സൈക്കിളുകളും. അവിടെനിന്നു സൈക്കിളെടുക്കാം. യാത്ര പൂർത്തിയാക്കിയശേഷം പാർക്കിങ് കേന്ദ്രത്തിൽ വച്ചാൽ മതി. യുവാക്കളുടെ ഈ സൈക്കിൾ പ്രണയമാണു ചൈനയുടെ ആരോഗ്യരഹസ്യവും. യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെല്ലാം ജീവിതശൈലീ രോഗങ്ങൾക്കെതിരെ സൈക്ലിങ് പോരാട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. സുസജ്ജമായ സൈക്കിൾ ട്രാക്കുകൾ എവിടെയും കാണാം.