വണ്ണം കുറയ്ക്കാന്‍ നല്ലത് പാലോ തൈരോ?

പാലാണോ തൈരാണോ വണ്ണം കുറയ്ക്കാന്‍ ഉത്തമം. ഈ സംശയം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇതാ അതിനുത്തരം...

പാലായാലും തൈരായാലും രണ്ടിനും പോഷകഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ പാലിനെ അപേക്ഷിച്ചു തൈരാണ്‌ കൂടുതല്‍ നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. വണ്ണം കുറയ്ക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തൈര് കഴിക്കുന്നതാണ് ഉത്തമം. ഒപ്പം ദഹനത്തിനും എളുപ്പം ഇതുതന്നെ.

തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ദഹനം എളുപ്പമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചോറിനൊപ്പം തൈര് കൂട്ടി കഴിക്കാന്‍ പണ്ടുള്ളവര്‍ പറയുന്നത്. വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവര്‍ക്ക് തൈര് കൊണ്ടുള്ള യോഗര്‍ട്ട് സ്മൂത്തി നല്ലൊരു സ്നാക് ആണ്. 

കുടലിനെ ബാധിക്കുന്ന രോഗങ്ങള്‍ ഇന്ന് സാധാരണമാണ്. അങ്ങനെയുള്ളവര്‍ തൈര് കൂട്ടി ആഹാരം കഴിക്കുന്നത്‌ നല്ലതാണ്. യോഗര്‍ട്ട് സ്മൂത്തി, ചീര പോലുള്ള പച്ചക്കറികള്‍ എല്ലാം ഉത്തമമാണ്.

പഴങ്ങളും പാലും ഒന്നിച്ച് വേണ്ടേ വേണ്ട 

പഴവര്‍ഗ്ഗങ്ങളും പാലും ഒന്നിച്ചു കഴിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതല്ല. പാല് ശരീരത്തിന് നല്ലതല്ല എന്നല്ല ഈ പറഞ്ഞത്. പാലിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത്‌ വിപരീതഫലം നല്‍കും. ഉദാഹരണത്തിന് പപ്പായ ജൂസും പാലും കഴിക്കുന്നത്‌ വയറിനു നന്നല്ല. പാല് തന്നെ ഒരു മികച്ച പോഷകാഹാരം ആയിരിക്കെ അതിനൊപ്പം മറ്റ് ആഹാരസാധനങ്ങള്‍ കഴിക്കുന്നത്‌ ഒഴിവാക്കാം.

യോഗര്‍ട്ട് ഒരു  പ്രൊബയോടിക്ക് 

പ്രൊബയോടിക്കുകകള്‍ ആഹാരത്തില്‍ വേണ്ടത് നിര്‍ബന്ധമാണ്‌. നമ്മുടെ ദഹനപ്രക്രിയകള്‍ മികച്ചതാക്കാനും അത് ഉത്തമമാണ്. അപ്പോള്‍ ഇവ ശരീരത്തില്‍ ലഭിക്കാനുള്ള എളുപ്പവഴിയാണ് യോഗര്‍ട് കഴിക്കുക എന്നത്. അതുപോലെ പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് പകരം യോഗര്‍ട്ട് കഴിക്കാവുന്നതാണ്‌. പാലില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ ഇതുവഴി ലഭിക്കുകയും ചെയ്യുന്നു. 

Read More : Fitness Magazine