Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയര്‍ കുറയ്ക്കണോ? എങ്കില്‍ ഇതാ ഒരു എളുപ്പ വഴി

belly-fat

പൊണ്ണത്തടിയെക്കാള്‍ ആളുകളുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കുടവയര്‍. ആണായാലും പെണ്ണായാലും കുടവയര്‍ ഉണ്ടെങ്കില്‍ ആത്മവിശ്വാസം തകരാന്‍ വേറെയൊന്നും വേണ്ട. അതുമാത്രമല്ല കുടവയര്‍ ഉണ്ടെങ്കില്‍ പിന്നെ ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം എടുത്തു പെട്ടിയില്‍ വെയ്ക്കുന്നതാകും നല്ലത്. 

സൗന്ദര്യപ്രശ്നം മാത്രമല്ല ആരോഗ്യപരമായും കുടവയര്‍ അത്ര നല്ലതല്ല. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ വരാനും സാധ്യതയുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ് തുടങ്ങി ചിലതരം കാന്‍സര്‍ വരെ ഇതിന്റെ അനുബന്ധമായി വന്നേക്കാമെന്ന് വിദഗ്ധർ പറയുന്നു. 

ഇതാ കുടവയര്‍ കുറയ്ക്കാന്‍ ഒരു പ്രകൃതിദത്തമായ പാനീയം. പ്ലം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. 

ആവശ്യമുള്ളത്: 100 ഗ്രാം ഉണങ്ങിയ പ്ലം , 1 ലീറ്റര്‍ വെള്ളം 

ഉണ്ടാക്കേണ്ട വിധം:  ഒരു ലീറ്റര്‍ വെള്ളം ചേര്‍ത്ത ശേഷം ഉണങ്ങിയ പ്ലം ഒരു പാത്രത്തിലേക്ക് മാറ്റുക. (പ്ലം ഇല്ലെങ്കിൽ ഉണക്കമുന്തിരിയും ഉപയോഗിക്കാം). ഇത് ഫ്രിഡ്ജില്‍ ഒരാഴ്ച വെയ്ക്കണം. ശേഷം പുറത്തെടുത്തു നന്നായി ഇളക്കി സംയോജിപ്പിക്കുക. 

കഴിക്കേണ്ടത്‌ :  ദിവസവും അതിരാവിലെ ഇത് ഒരു കപ്പ്‌ വീതം കുടിക്കുക. നിങ്ങള്‍ ഉദ്ദേശിക്കുന്നതിലും വേഗത്തിൽ കുടവയര്‍ സ്ഥലം വിടും. ഒന്ന് പരീക്ഷിച്ചു നോക്കൂ.

Read More : Health and Fitness